ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൬൫

ഘൂർണ്ണിതാ=നെയ്യും തേനും പോലെ പ്രത്യേകം പഥ്യമായും യോഗത്തിൽ വിഷരൂപമായും ഉള്ള ബഹുക്കളായ നിന്റെ പൊയ് വാക്കുകളാൽ ആഘൂർണ്ണിതാ(തലചുറ്റിക്കപ്പെട്ടവൾ).ഇതു സഖിയുടെ വിശേഷണമാകുന്നു.നെയ്യും തേനും ചേർന്നാൽ വിഷത്തിന്റെ ഫലത്തെ ചെയ്യുമെന്നു പ്രമാണം ഉണ്ട്.


ശൂന്യം വാസഗൃഹം വിലോക്യ ശയനാദുത്ഥായ കിഞ്ചിച്ഛനൈ- ർന്നിദ്രാവ്യാജമുപാഗതസ്യ സുചിരം നിർവർണ്ണ്യ പത്യുർമ്മുഖം വിസ്രബ്ധം പരിചുംബ്യ ജാതപുളകാമാലോക്യ ഗണ്ഡസ്ഥലീം ലജ്ജാനമ്രമുഖീ പ്രിയേണ ഹസതാ ബാലാഭവച്ചുംബിതാ(൭൪)


നായകൻ കപടമായി ഉറങ്ങിക്കിടന്നു നായികയെ വഞ്ചിച്ചു രമിപ്പിച്ച പ്രകാരത്തെ കവി പറയുന്നു.

വീക്ഷിച്ചേകാന്തമായപ്പുരമുറി ശയനാൽ ചെറ്റെഴുന്നേറ്റു മന്ദം സൂക്ഷിച്ചൊട്ടേറെനേരം കൃതകപടമുറങ്ങുന്ന കാന്തന്റെ വക്ത്രം ചുംബിച്ചാശങ്കയെന്യേ കലിതപുളകമായ് കണ്ടു ഗണ്ഡസ്ഥലത്തെ- ച്ചുംബിക്കപ്പെട്ടു ലജ്ജാനതമുഖി ഹസതാ പ്രാണനഥേന ബാലാ.

കൃതകപടം=കള്ളം കാണിച്ചു(ഉറങ്ങുന്ന) വക്ത്രം=മുഖത്തെ. കലിതപുളകം=കലിതമായ(അങ്കുരിതമായ)പുളകത്തോടു(രോമാഞ്ചത്തോടു)കൂടിയത്. ലജ്ജാനതമുഖി=ലജ്ജ കൊണ്ടു താഴ്ത്തിയ മുഖത്തോടു കൂടിയ(ബാലാ)




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vijayavarmapr എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Amaruka_shathakam_-_Amarukakavi_1893.pdf/75&oldid=171131" എന്ന താളിൽനിന്ന് ശേഖരിച്ചത്