ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കണ്ണിന്നാഹ്ലാദമുണ്ടായ് ഹൃദയമതു പതി-
ഞ്ഞോർത്തുപായങ്ങളേറ്റം
വണ്ണിച്ച സ്നേഹമെൻ ദൂതിയുടെ മൊഴികളും
ചെന്നുകൊണ്ടങ്ങിരിക്കേ
എണ്ണിക്കൂത്തൊരാലിംഗനസുഖമതിരി-
ക്കട്ടെയെന്നോമലാമ-
പ്പെണ്ണിൻ വീട്ടിന്നടുക്കൽ പെരുവഴിയിൽ നട-
ക്കുന്നതും ബ്രഹ്മസൌഖ്യം.
ആദ്യം നായികയെ കാണുകയും, പിന്നെ നായികയിൽ മനസ്സു പതിയുകയും പിന്നീട് ഇഷ്ടസിദ്ധിക്ക് ഉപായങ്ങൾ ചിന്തിക്കയും ക്രമേണ അനുരാഗം വർദ്ധിക്കയും അനന്തരം ദൂതിയുടെ മുഖേന വർത്തമാനങ്ങൾ നായികയെ അറിയിക്കുകയും ചെയ്തുകൊണ്ടിരിക്കുമ്പോൾ നായികയുടെ ആലിംഗനത്താൽ ഉണ്ടാകുന്ന ഭാവിയായ അപാരസുഖം വിചാരിച്ചാൽ അവർണ്ണനീയമാകുന്നു എങ്കിലും ആ നായികയുടെ ഗൃഹത്തിന്റെ സമീപത്തിൽ ഉള്ള വഴികളിൽ സഞ്ചരിക്കുന്നതുകൂടെ ബ്രഹ്മാനന്ദമായി തോന്നുന്നു എന്നു താല്പര്യം.



കരകിസലയം ധൂത്വാ ധൂത്വാ വിളംബിതമേഖലാ
ക്ഷിപതി സുമനോമാലാശേഷം പ്രദീപശിഖാം പ്രതി
സ്ഥഗയതി മുഹുഃപത്യുർന്നേത്ര വിഹസ്യ സമാകുലാ
സുരതവിരതൌ രമ്യം തന്വീ പുനഃപുനരീക്ഷ്യതേ (...)


ക്രീഡാനന്തരം നായകനിരീക്ഷണത്താൽ ലജ്ജിതയായ നായികയുടെ ചേഷ്ടയെ കവി വർണ്ണിക്കുന്നു.
കാമക്രീഡ കഴിഞ്ഞ വേളയിലഴി-
ഞ്ഞക്കാഞ്ചി കാലിൽ തട-






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Rajeevvadakkedath എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Amaruka_shathakam_-_Amarukakavi_1893.pdf/87&oldid=171144" എന്ന താളിൽനിന്ന് ശേഖരിച്ചത്