ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഞ്ഞോമൽ കയ്ത്തളിർ വീശി വീശി വിവശാ
ദീപം കെടുത്തിടുവാൻ
സാമർത്ഥ്യത്തോടെറിഞ്ഞു മാല്യമുറിയെ-
ക്കാന്തന്റെ കൺ പൊത്തിടു-
ന്നാമയ്ക്കണ്ണി ചിരിച്ചു ഭംഗിയതവൻ
നോക്കുന്നു കൌതൂഹലാൽ.

മാല്യമുറി=മാല്യത്തിന്റെ (മാലയുടെ) മുറി.
ഭംഗി=രംവിധമുള്ള ചേഷ്ടകളുടേ ഭംഗി.


പരാചീ കോപേന സ്ഫുടകപടനിദ്രാമുകുളിതാ
പ്രവിശ്യാംഗേനാംഗം പ്രണയിനി പരീരംഭചതുരേ
ശനൈർന്നീവീബന്ധം സ്പൃശതി സഭയവ്യാകുലകരം
വിധത്തേ സംകോചഗ്ലപിതമവലഗ്നം വരതനുഃ. (നുഠ)


കുപിതയായ നായിക നായകന്റെ പ്രവൃത്തിവിശേഷത്താൽ കാണിച്ച ചേഷ്ടയെ കവി പറയുന്നു.
കോപംകൊണ്ടുതിരിഞ്ഞു ശയ്യയിലണ-
ഞ്ഞേണേക്ഷണാ വ്യാജമായ്
സ്വാപം ചെയ്തിടവേ പുണർന്നു നിപുണൻ
പ്രാണേശ്വരൻ മാന്മഥം
താപം പൂണ്ടു പതുക്കയംശുകമഴി-
ക്കാനാഞ്ഞിടുമ്പോൾ ഭുജ-
ക്ഷേപം ചെയ്തഥ നീവീയേറ്റവുമുറ-
പ്പിക്കുന്നു ചിക്കെന്നവൾ.
മാന്മഥം താപം=കാമപീഡ.
ഭുജക്ഷേപം=ഭുജങ്ങളുടേ ക്ഷേപം (ഉതറുക.)
നീവി=വസ്ത്രത്തിന്റെ കെട്ട്.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Rajeevvadakkedath എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Amaruka_shathakam_-_Amarukakavi_1893.pdf/88&oldid=171145" എന്ന താളിൽനിന്ന് ശേഖരിച്ചത്