ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
IV

രസ പ്രധാനമായി ഒരു കാവ്യം ഉണ്ടാക്കാൻ സദസ്യന്മാരാൽ പ്രാത്ഥിൎക്കപ്പെട്ടു എന്നും, മൃതനായ അമരുകരാജാവിന്റെ ശരീരത്തിൽ തന്റെ ജീവനെ ആരോപിച്ചുകൊണ്ടു രാജാവിന്റെ ഭാര്യമാരോടൊരുമിച്ചു സുഖമായി വസിച്ച് "അമരുകശതക" ത്തെ ഉണ്ടാക്കി എന്നും രവിചന്ദ്രന്റെ "അമരുകശതക" വ്യാഖ്യാനത്തിൽ കാണുന്നു. ഇതുകൂടാതെ മണ്ഡനമിശ്രന്റെ ഭായ്യൎയായ ശാരദ ശങ്കരാചായ്യൎരൊടു കാമകലകളെ കുറിച്ചു ചില ചോദ്യങ്ങൾ ചോദിച്ചപ്പോൾ ഉത്തരം പറയാതെ ഇരുന്നാൽ താൻ അല്പജ്ഞനാണെന്നു വരുമല്ലോ എന്നും കാമവിഷയങ്ങളായ ചോദ്യങ്ങളുടെ ഉത്തരം പറഞ്ഞാൽ തന്റെ സന്ന്യാസവൃത്തിയ്ക്കു ന്യൂനത ഉണ്ടാകുമല്ലൊ എന്നും വിചാരിച്ച് ഒരു മാസത്തെ അവധി വാങ്ങിക്കൊണ്ടു ശിഷ്യന്മാരോടൊരുമിച്ച് ആചായ്യൎർ ആകാശത്തിൽ കൂടെ പോയി എന്നും, വഴിയിൽ ഒരു സ്ഥലത്തിൽ കരയുന്ന ഭായ്യൎമാരാൽ ചുറ്റപ്പെട്ടതും ഗതജീവിതവും ആയ അമരുകരാജാവിന്റെ ശരീരം കണ്ടു എന്നും, ശിഷ്യന്മാരോടു തന്റെ ശരീരത്തെ സൂക്ഷിക്കുന്നതിനു ശട്ടം കെട്ടിയതിന്റേ ശേഷം രാജാവിന്റെ ശരീരത്തിൽ തന്റെ പ്രാണനെ ആരോപിച്ചു എന്നും, സന്തോഷിച്ച ഭായ്യൎമാരോടു കൂടെ രാജധാനിയിൽ പോയി സുഖമായി താമസിച്ച് ഓരോ ദിവസം ഓരോ ഭായ്യൎയുമായി രമിച്ച് ഓരോ പദ്യം വീതം ഉണ്ടാക്കി വാത്സ്യായനശാസ്ത്രാനുസാരിയായ ഒരു ശൃംഗാരകാവ്യത്തെ നിർമ്മിച്ചു എന്നും ഒരു ഐതീഹ്യം ഉള്ളതിനാൽ ംരം കാവ്യത്തിൽ ശാരദയുടെ ചോദ്യങ്ങൾക്കുള്ള ഉത്തരം കൂടെ അന്തഭൎവിച്ചിരിക്കുന്നു എന്നു ഊഹിക്കെണ്ടിയിരിക്കുന്നു. മാധവകവിപ്രണീതമായ "ശ്രീശംകരവിജയ" കാവ്യത്തിൽ "അമരുകശതക"ത്തിന്റെ പ്രസംഗം പോലും കാണുന്നില്ല. എന്നാൽ ആ കാവ്യത്തിന്റെ ഒമ്പതാം സഗ്ഗൎത്തിലോ മറ്റോ "കലാഃ കിയത്യോ വദ പുഷ്പധന്വനഃ കിമാത്മികാഃ കിം ച പദം സമാശ്രിതാഃ പൂവ്വേൎ ച പ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Syamlalvskrishnakrupa എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Amaruka_shathakam_-_Amarukakavi_1893.pdf/9&oldid=171147" എന്ന താളിൽനിന്ന് ശേഖരിച്ചത്