ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൯൯
പഞ്ചമാദ്ധ്യായം

ചിന്തുന്നവാരാണസിയാമിതിനുടെ യന്തഃസ്ഥിതമായതിതരംരമ്യമായ്. നിത്യംവിശേഷഫലസാധനമവി മുക്തമെന്നിങ്ങിനെപാരില്പ്രസിദ്ധമായ്. ക്ഷേത്രമൊന്നുണ്ടതിന്നുള്ളോരളവിനെ യത്രഞാൻസംക്ഷേപമായുരച്ചീടുവൻ. പന്നഗഭൂഷനാംവിശ്വേശ്വരൻതങ്കൽ നിന്നുവഴിപോലെനാലുദിക്കിങ്കലും. അന്യൂനമായിരുനൂമവില്പാടോടു ചേർന്നുള്ളവിടത്തവിമുക്തമെന്നുള്ള. ധന്യമാംക്ഷേത്രംവിളങ്ങുന്നിതുതത്ര സന്ദേഹമില്ലാകൈവല്യംകരസ്ഥമാം. പശ്ചിമദിക്കിലുംപൂർവ്വദിക്കിങ്കലും നിശ്ചലനായഗോകർണ്ണേശ്വരൻതാനും. ഗംഗതൻമദ്ധ്യത്തിൽനിന്നുത്തരാദിശി തുംഗാനുഭാവനാംഭാരഭൂതൻതാനും. തെക്കുഭാഗത്തുബ്രഹ്മേശാനനുമെന്നു ചൊൽക്കൊണ്ടപണ്ഡിതന്മാരുരച്ചീടുന്നു. വിശ്വവിഖ്യാതമായീടുമതുതന്നേ വിശ്വനാഥാലയമെന്നറിഞ്ഞീടുവിൻ. എന്നതുകേട്ടുമ്നികൾഭൃഗുവിനെ വന്ദിച്ചുചോദിച്ചുപിന്നെയുംസാദരം. കേൾക്കഗേവൻമുനേനിന്തിരുവടി യാക്കമോടേവിശ്വനായകൻതന്നുടെ. ക്ഷേത്രത്തെനാലുവിധമായരുൾചെയ്ത- തത്രവിസ്താരമായോതുകയുംവേണം. തത്രതത്രൈവദേഹത്തെവെടിഞ്ഞോരു മർത്ത്യരെന്തെന്തുഫലത്തെലഭിച്ചീടും. സത്തമനാകുംഭവാനതുഞങ്ങൾക്കു ചിത്തസന്ദേഹമൊഴിയുമാറോതുക. ഉക്തമേവംകേട്ടനേരംഭൃഗുതാനു- മെത്രയുംമോദംകലർന്നുചൊല്ലീടിനാൻ. ക്ഷേത്രംചതുർവ്വിധമെന്നങ്ങിരിക്കിലു- മെത്രയുംപാവനമാകുമിക്ഷേത്രത്തിൽ.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Kashimahathmyam_Kilippattu_1907.pdf/103&oldid=171247" എന്ന താളിൽനിന്ന് ശേഖരിച്ചത്