ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നിൎവ്വാണസാധനമാമിതിന്റെമാഹാത്മ്യത്തെ
യീവണ്ണമെന്നുപരമാൎത്ഥത്തോടറിവാനായ്.
ശക്തനല്ലല്ലോമഹാവിഷ്ണുവുംഞാനുമോൎത്താ-
ലത്രമാഹാത്മ്യമിതിനുണ്ടെന്നുധരിച്ചാലും.
അപരിച്ശിന്നമായിവൎത്തിക്കുമന്തരിക്ഷം
സപദിശബ്ദഹേതുവായ്ഭവിച്ചതുമൂലം.
പരിച്ശിന്നമായ്ഭവിച്ചതുപോലീലിംഗവും
പരിച്ശിന്നമായ്ഭവിച്ചിരിക്കുന്നിതുപാരം.
കേട്ടാലുംനിത്യാനന്ദരൂപമാമീലിംഗത്തിൻ
പുഷ്ടമാംമാഹാത്മ്യത്തെയത്യന്തംശ്രദ്ധയോടും.
വിഷ്ടപത്തിങ്കലുള്ളസത്തുക്കളത്രജീവൻ
വിട്ടുവെന്നാകിൽസച്ചിദാനന്ദസ്വരൂപത്വം.
പെട്ടെന്നുയഥായോഗ്യംപ്രാപിക്കുംനൂനമതി-
നൊട്ടുംസന്ദേഹമില്ലമറെറാന്നുംചിന്തിക്കേണ്ടാ.
മൎത്ത്യനാരെന്നാകിലുമിവിടത്തിങ്കൽവന്ന
മാത്രത്തിൽതന്നേപൂൎവ്വാൎജ്ജിതമാംമഹാപാപം.
ഒക്കെയുംവിനാശത്തെപ്രാപിച്ചങ്ങതിമാത്ര-
മുല്ക്കൎഷമേറുംപുണ്യസഞ്ചയംവൎദ്ധിച്ചീടും.
മുക്തിതൻപദമിദമാകയാലത്രവന്നു
മൃത്യുവെപ്രാപിച്ചീടുംപ്രാണിതൻകൎണ്ണത്തിങ്കൽ.
ശ്രദ്ധയാവാക്യോപദേശത്തെയുംചെയ്തുകൊണ്ടു
നിത്യവുമത്രൈവഞാൻവസിച്ചീടുന്നേൻനൂനം.
വാക്യോപദേശമെന്യേബ്രഹ്മാത്മൈകത്വംപര-
മോൎക്കിലോശോഭിക്കയില്ലെന്നതുധരിച്ചാലും.
ബ്രഹ്മാത്മൈകത്വജ്ഞാനമെന്നിയേമുക്തിനര
ജന്മികൾക്കൊരുനാളുമുണ്ടാകയില്ലനൂനം.
അത്രഞാൻ‌നിയമത്തോടരുളിച്ചെയ്യാമതു
ചിത്തമോദേനകേട്ടുകൊണ്ടാലുംവഴിപോലെ.
നിത്യവുംനിജനിജകൎമ്മത്തിൽസ്ഥിതന്മാരാ-
മുത്തമന്മാരെന്നല്ലമദ്ധ്യമാധമന്മാരും.
അത്യന്തമമാൎഗ്ഗസ്ഥരാകിലുമവരെഞാൻ
സത്വരംപരയോഗഗതിയെപ്രാപിപ്പിക്കും.
പണ്ഡിതനെന്നാകിലുംമൂൎഖനെന്നിരിക്കിലും
ചണ്ഡാളനെന്നാകിലുംമൂൎഖജനെന്നാകിലും.































ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Kashimahathmyam_Kilippattu_1907.pdf/12&oldid=171259" എന്ന താളിൽനിന്ന് ശേഖരിച്ചത്