ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചന്തമോടാകൎണ്ണനംചെയ്കയാൽഞങ്ങളുടെ
വൻതപഃഫലമിപ്പോൾത്തന്നേവന്നിതുമുനെ.
ഇന്നിയുംവാരാണസീതന്റെസല്ക്കഥകളെ-
ത്തന്നേചൊല്ലേണംസമാസിച്ചേതുംചുരുക്കാതെ.
എന്തഹൊതന്മാഹാത്മ്യമെങ്ങിനെയറിയേണ്ട-
തെന്തതിൻപരിമാണമാരാൽസേവിപ്പാന്യോഗ്യം.
എന്തുപായത്താൽലഭിച്ചീടുമിതെല്ലാംഭവാ-
നന്തരാനിശ്ചയിച്ചുചൊല്ലേണംവിശേഷിച്ചും.
നിന്തിരുവടിയുടെവചനാമൃതരസം
ഹന്തഞങ്ങടെശ്രോത്രപാത്രങ്ങൾകാംക്ഷിക്കുന്നു.
ലോമശാദികളുടെവാക്യമിങ്ങിനെകേട്ടു
സാമോദംഭൃഗുമുനിശ്രേഷ്ഠനുമരുൾചെയ്തു.
യാതൊരുകാശിതന്റെമാഹാത്മ്യശ്രവണത്താൽ
പാതകങ്ങളിൽനിന്നുമുക്തരാകുന്നുജനം.
മോദമോടക്കാശിതൻമാഹാത്മ്യംചൊല്ലാംനിങ്ങൾ
സാദരംസാവധാനംകേട്ടുകൊള്ളുവിനെങ്കിൽ.
ഉണ്ടായിഭൂരിദ്യുമ്നനെന്നൊരുമഹാരാജ-
നണ്ടർകോനൊത്തബലവീൎയ്യവാൻകൃതയുഗെ.
കണ്ടാകിലതിമനോമോഹനാകാരൻശ്രീമാൻ
പണ്ഡിതൻഭൂരിബലവാഹനസമന്വിതൻ
കണ്ടകകുലകാലനായീടുമവൻഭൂമീ-
മണ്ഡലംപരിപാലിച്ചിരിക്കുംകാലത്തിങ്കൽ.
വണ്ടാർപൂങ്കുഴലിമാരവന്നുനൂറായിര-
മുണ്ടായീകണ്ടാലതിസുന്ദരഗാത്രിമാരായ്.
അവരിൽവെച്ചുവിഭാവരിയെന്നാഖ്യയായ
യുവതീമണിയേററംശ്രേഷ്ഠയായ്ഭവിച്ചിതു.
അവളിൽത്തന്നേസദാകലവുംനൃപൻതനി-
ക്കവധികൂടാതുള്ളരാഗവുംവളർന്നിതു.
വൃന്ദാരകേന്ദ്രൻപുലോമജയാംദേവിയോടു-
മൊന്നിച്ചുരമിച്ചതിസുഖമായ്‌വാഴുംപോലെ.
കന്ദൎപ്പൻതന്നാലതിക്രാന്തമാനസനായ
മന്നവൻഭൂരിദ്യുമ്നൻതന്നുടെവല്ലഭയാം.
സുന്ദരീശിരോരത്നമാകിയവിഭാവരി-
യൊന്നിച്ചുനിരന്തരംകാനനഖണ്ഡങ്ങളിൽ.































ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Kashimahathmyam_Kilippattu_1907.pdf/14&oldid=171261" എന്ന താളിൽനിന്ന് ശേഖരിച്ചത്