ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നന്നായിരമിച്ചുംകൊണ്ടങ്ങിനേതന്നെചിരം
ചെന്നിതുസ്വരാജ്യത്തിൽചേൎന്നീലാമനസ്സേതും.
ഇത്തരംവിലാസത്തിലാസക്തനായിത്തന്നെ
പൃത്ഥ്വീശൻവിടവൃത്തിയായിട്ടുവാഴുംകാലം.
ശത്രുക്കൾവന്നുഭണ്ഡാരത്തെയുംരാജ്യത്തെയു-
മുത്തമസ്ത്രീകളേയുംസമസ്തസൈന്യത്തെയും.
മിത്രവൃന്ദേനസാകംസത്വരമടക്കിനാ-
രത്യന്തമത്ഭുതംദൈവചരിത്രംനിരൂപിച്ചാൽ.
വൃത്തമിങ്ങിനെയുള്ളതെപ്പേരുംകേട്ടുനൃപ-
സത്തമൻതാനുംശോകസന്തപ്തനായേററം.
ഉത്തമയായവിഭാവരിയോടൊരുമിച്ചു
ബദ്ധസാദ്ധ്വസംതത്രനിന്നുടൻപുറപ്പെട്ടു.
വിന്ധ്യകാനനംനോക്കിഗ്ഗമിച്ചുഖഡ്ഗമാത്ര
ബന്ധുവാകിയനരപാലൻഭൂരിദ്യുമ്നൻ
ക്ഷുല്പിപാസാദികളാലാൎത്തനാകിയഭൂപ-
നുല്പലനേത്രയായകാന്തയോടൊരുമിച്ചു.
ഘോരമായിട്ടുള്ളവിന്ധ്യകാന്താരംബഹുനാൾകൊ-
ണ്ടാറാതദുഃഖത്തോടുംചെന്നുചേൎന്നോരുശേഷം.
രോഷത്താൽചലിതമായുൽക്ഷിപ്തമായങ്ങതി
ഭീഷണമായലാംഗൂലത്തോടുസമേതമായ്.
വിദ്രുതംമൃഗയൂഥവിമൎദ്ദിയായീടുന്ന
ശാൎദ്ദൂലശാബയൂഥത്താൽസദാനിഷേവിതം.
വാരണവീരനിനാദങ്ങളാൽചിലേടത്തും
ഘോരപഞ്ചാസ്യഗൎജ്ജിതങ്ങളാൽചിലേടത്തും.
ഭൈരവമഹിഷഹുങ്കാരത്താൽചിലേടത്തും
പാരമാകുലംവിശ്വഭീഷണംമഹാവനം.
ഘോരപൈശാചരക്ഷസ്സേവിതംനിൎമ്മാനുഷം
ക്രൂരകീടാദിപൂൎണ്ണംകണ്ടതിഭയത്തോടും.
നാരീമൌലിയാംവിഭാവരിയുംഭൂമിപാല-
വീരനെനോക്കിപ്പറഞ്ഞീടിനാനതുനേരം.
ഹന്തഭൂപതേസത്സഹായനാംഭവാൻതനി-
ക്കെന്തേവമുള്ളോരവസ്ഥാന്തരംവന്നീടുവാൻ.
കാന്താരംദുഷ്ടമൃഗസേവിതമിതിൽഭവാൻ
കാന്തയാമെന്നോടുംചേൎന്നെങ്ങിനേചരിക്കുന്നു.































ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Kashimahathmyam_Kilippattu_1907.pdf/15&oldid=171262" എന്ന താളിൽനിന്ന് ശേഖരിച്ചത്