ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൬ കാശിമാഹാത്മ്യം

        കായസംരക്,ണാർത്ഥമതിദുഷ്ണർമജാലം
        ന്യായമെന്നിയേചെയ്തുപോയേൻഞാൻ മഹാമതേ.
        ആയതുസച്ചംനശിച്ചീടുവാൻദയാനിധേ
        പ്രായശ്ചിത്തവുമെന്നോടരുളിച്ചെണമേ.
        ഇങ്ങിനെഭ്രപൻ തന്റെ ദീന വാക്യത്തെക്കേട്ടു
        തിങ്ങിനദയയോഃ ചിന്തിച്ചുപൊന്നാൻമൂനി.
        ഉച്ചിനായകകഭവാനെകിലോഃകട്ടുകൊൾക
        സർവ്വപാപൌഘ വിദ്ധ്വംസിനിയാംശ്രീമൽക്കാശീ.
        ഗീർവ്വണേനദീപരിശോഭിതാമഹാപുണ്യാ
        നിർവ്വാണ  പ്രദാനിഖിലാർത്ഥദാവിളങ്ങുന്നൂ.
        അത്രചെന്നീടുക നീ സമസ്തപാപപജാല--
        മസ്തമായീടുംതവസന്ദേഹമില്ലയേതും.
        പ്രത്യയംതവഭവിച്ചീടുവാനു പറയവൂ--
        മത്രഞാൻ ചൊല്ലാം കേട്ടുകൊള്ളുകമഹീപതെ.
        നീലീസംഭവങ്ങളാമഞ്ചുകഞ്ചുകങ്ങളെ---
        ച്ചാലവേശരീരത്തിൽദ്ധരിച്ചുകൊണിടുക.
        ശൈലജാകാന്തവാസസ്ഥാനമാംകാശിതന്നെ
        യാലേകമെപ്പോൾചെയ്തീടുന്നുനീയപ്പൊൾത്തന്നെ.
        കോലത്തിൽദ്ധരിച്ചുള്ള കഞ്ചുകങ്ങളുംനിജ
        നീലവർണ്ണത്തെവിട്ടു പന്ദ്രതുല്യങ്ങളാകും.
        അപ്പോഴെതന്നേതവപാപൌഘംനശിച്ചിതെ--
        ന്നുൾപ്പൂ വിലറിഞ്ഞുകൊണ്ടീടുകത്വത്തോടും.
        അല്പവും താമസിച്ചീടേണ്ടപോകെന്നുമൂനി--
        യൂൾപ്പൂ വിൽക്കരുണയോടരുളിച്ചെയുശേഷം.
        തല്പദേവീണുവീണുംപണണങ്ങിവിനീതനാ--
        യപ്പൂഥു വീശൻനീലകഞ്ചു കങ്ങളുംപൂണ്ടു.
        നടന്നൂ ശ്രീകാശിയെക്കുറിച്ചുഭക്തിപൂർവ്വം
        കടന്നുപലനദീശൈലകാനനങ്ങളും.
        പടർന്നു വളർന്നി തുഭക്തിയാംലതയുള്ളിൽ
        തുടർന്നൂശിവരാമകീർത്തനങ്ങളുമവൻ.
        വിടർന്നൂ മുഖാംബുജംകാശീസാന്നിദ്ധ്യാൽപാപം
        വിടുന്നൂക്രമത്താലേഭൂപതിവീരനേയും.
        വാസരഃമവുകൊണ്ടുഭൂരിദ്യുമ്ന നാമവൻ
         ഭാസുരയായശ്രീമല്ക്കാശിയെക്കണ്ടീടിനാൻ.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Kashimahathmyam_Kilippattu_1907.pdf/20&oldid=171268" എന്ന താളിൽനിന്ന് ശേഖരിച്ചത്