ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എത്രയുമധൎമ്മിഷ്ഠനായ്‌വന്നാനവൻതാനും
വൎത്തിച്ചീടിനാൻപിംഗാക്ഷാശ്രമേലീലയോടും
സാംഗമാംവേദമുപദേശിച്ചാൻവഴിപോലേ
കുലപാംസനനാകുമവന്നുധൎമ്മത്തിങ്കൽ
തിലമാത്രവുംബുദ്ധിയുണ്ടായീലഹോചിത്രം.
ഭാലുകിതാനുംപിംഗനേത്രനുമേവംസദാ
കാലവുംധൎമ്മവുമവനുപദേശിച്ചീടിനാൻ.
വേദങ്ങൾപുരാണങ്ങൾനീതിശാസ്ത്രാദികളും
മോദമോടവന്നുപദേശിച്ചിതെന്നാകിലും.
ചേതസിധൎമ്മശ്രദ്ധാകൃശന്നുഭവിച്ചതി-
ല്ലേതുമേപൂൎവ്വജന്മവാസനാബലവശാൽ.
സുന്ദരരൂപനാകുമവന്നുതാരുണ്യവും
വന്നുചേൎന്നിതുതദാകുസുമായുധൻതാനും.
തന്നുടേജനനിതൻസപത്നിയായീടുന്ന
സുന്ദരീസന്നീതിയെന്നാഖ്യയാംനാരിയേയും
പിന്നെത്തൻഗുരുതന്റെവല്ലഭയായീടുന്ന
തന്വംഗീഹൈമവതീയെന്നമാനിനിയേയും.
തന്നുടെവശത്താക്കിയവരോടൊരുമിച്ചു
ചെന്നുചേൎന്നിതുമധുരാപുരമതുകാലം.
കന്നൽനേർമിഴിമാരാമവരോടൊരുമിച്ചു
കന്ദൎപ്പലീലയാടിവസിച്ചാനനാരതം.
മന്നവർവാണീടുന്നമന്ദിരങ്ങളിൽച്ചെന്നു
പൊന്നുകൾപണങ്ങളുംകട്ടുകൊണ്ടന്നുകൃശൻ.
മദിരാസ്വാദമദമത്തചിത്തനായ്സദാ
മധുവാണികളുമായ്സരസംവാണീടിനാൻ.
അംഗനമാരോടൊത്തുകളിച്ചുപുളച്ചുകൊ‌-
ണ്ടങ്ങിനേകഴിഞ്ഞിതുവത്സരംപന്ത്രണ്ടഹൊ.
അക്കാലംഗുരുപത്നിമാരവരിരുവരും
പുക്കിതുധൎമ്മരാജമന്ദിരംക്രമത്താലേ.
മൈക്കണ്ണിമാരുംമൃത്യുവശത്തെപ്രാപിച്ചപ്പോ-
ളുൾക്കനംവിട്ടുപരവശനായ്‌കൃശൻതാനും.
ദുഃഖിച്ചുപാരംപരിഭ്രമിച്ചുവിലാപിച്ചു
പുക്കിതുകലിംഗന്റെരാജ്യത്തിലതുകാലം.































ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Kashimahathmyam_Kilippattu_1907.pdf/23&oldid=171271" എന്ന താളിൽനിന്ന് ശേഖരിച്ചത്