ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

<poem> നിങ്ങളുമവരുടെയരികേചെന്നീടരു- തിങ്ങിനേയന്തകനുംപറഞ്ഞുവിരമിച്ചാൻ. ഗംഗാപാവിതയായകാശിതൻമാഹാത്മ്യത്തെ നിങ്ങളോടേവംപറഞ്ഞീടിനേൻമുനിമാരെ. തിങ്ങിനമഹാപാപസംഘവുമുടൻതന്നെ ഭംഗമായ്‌വരുമിതുകേൾക്കിലെന്നറിഞ്ഞാലും. ഇങ്ങിനേലോമശാദിയാകിയമഹാമുനി പുംഗവന്മാരോടരുൾചെയ്തിതുഭൃഗുതാനും. നിങ്ങളോടതുമിപ്പോളറിഞ്ഞപോലെഞാനു- മിങ്ങുരചെയ്തേനെന്നുവാണിതുകിളിമകൾ.

ശ്രീ കാശിമാഹാത്മ്യം പ്രഥമാദ്ധ്യായം സമാപ്തം
ദ്വി തീ യാ ദ്ധ്യാ യം

ശാരികേനീയുരചെയ്തീടുകിന്നിയും സാരമാംകാശിമാഹാത്മ്യംമഹാത്ഭുതം ഗീരുകളേവമാകൎണ്ണനംചെയ്തോരു കീരനാരീമണിതാനുമുരചെയ്താൾ. വാരണാസിതന്റെമാഹാത്മ്യമമ്മുനി വൎയ്യൻഭൃഗുസുതൻപിന്നെയുംചൊല്ലിനാൻ. മാമുനിമാരേശ്രവിച്ചുകൊൾകെങ്കിലോ ശ്രീമതിയാകിയകാശിതൻവൈഭവം. യാതൊരുകാശികഥകേട്ടമാത്രത്തിൽ ജാതമാംകൈവല്യമില്ലോരുസംശയം. കാശിയോഗംപരംദുഷ്പ്രാപമല്ലകേൾ കാശിയിൽമുക്തിയുംദുൎല്ലഭയല്ലെല്ലോ. ആശയേമോക്ഷേച്ശയുള്ളജനംസദാ കാശിയെത്തന്നേനിഷേവണംചെയ്യേണം. എന്നുടെഭക്തനിവൻവിപ്രസത്തമ- നന്യനിവനതിനീചനെന്നുള്ളോരു. ഭിന്നഭാവംകാശിതന്നിൽവിശ്വേശ്വരൻ തന്നുള്ളിലില്ലൊരുനേരവുമേതുമേ. ഏകാത്മനിഷ്ഠമാംവാക്യമന്തത്തിങ്ക- ലേവൎക്കുമങ്ങുപദേശിക്കുമീശ്വരൻ.<poem>





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Kashimahathmyam_Kilippattu_1907.pdf/26&oldid=171274" എന്ന താളിൽനിന്ന് ശേഖരിച്ചത്