ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശ്രീകാശിതന്നിലുള്ളോരധികാരത്തി-
നേകവിപ്രാപേക്ഷയുംവേണ്ടതില്ലെല്ലൊ.
ധൎമ്മസാപേക്ഷനാമീശ്വരൻകേവലം
ചെമ്മേജപിക്കുന്നുതൽഗിരംകൎണ്ണത്തിൽ.
ധൎമ്മിഷ്ഠനല്ലാത്തവന്നുമക്ഷേത്രത്തി-
ലമ്മഹാദേവൻശരീരാന്ത്യകാലത്തിൽ.
സമ്മോദമോടേകൊടുക്കുന്നുസൎവ്വദാ
നന്മതിയേയെന്നറിവിൻമുനികളേ.
കാശിയിൽചെയ്യുന്നപാപഫലംരുദ്ര-
പൈശാചതയെന്നുതന്നേധരിച്ചാലും.
ഏകൈകപാപത്തിനോൎക്കിലോമുപ്പതി-
നായിരംസംവത്സരംഫലമായതും.
ആയതുകൊണ്ടുവാരാണസിയിൽവെച്ചു
കായേനവാചാമനസാപിദുഷ്കൃതം.
ചെയ്യരുതേതുമേവിശ്വേശ്വരനുമാ-
നായകൻസൎവ്വസത്വാന്തസ്ഥിതനെല്ലോ.
ധൎമ്മഭൂയിഷ്ഠരാംയാതൊരുതാപസ-
രമ്മഹാകാശിയിൽവാഴുന്നിതോസദാ.
നിൎമ്മലന്മാരാമവർനിജാത്മാവിനെ-
ച്ചേമ്മേശതാപരപൂൎവ്വജന്മങ്ങളെ.
സമ്മോദമോടുമുത്താരണംചെയ്യുന്നി-
തമ്മഹാദേവസാന്നിദ്ധ്യമത്യത്ഭുതം.
വാരാണസിക്കുപോവാൻപുറപ്പെട്ടവർ
ഘോരപാപിഷ്ഠരെന്നാലുമവരുടെ.
സൎവ്വഥാതുക്കളിൽവ്യാപിച്ചപാപങ്ങൾ
സൎവ്വധാഘൂൎണ്ണനംചെയ്യുന്നുനിശ്ചയം.
തിങ്ങിനമോദേനകാശിക്കുപോവതി-
നങ്ങുറച്ചമ്പോടുയാത്രചെയ്യുന്നേരം.
മംഗലമായ്‌വരുമെല്ലാസമയവും
ഭംഗമതില്ലാനോക്കേണ്ടാമുഹൂൎത്തവും.
എല്ലാവിഷയങ്ങളുമതുനേരത്തു
കല്യാണദങ്ങളായിത്തന്നേഭവിച്ചീടും.
ഇല്ലൊരുസംശയംസൎവ്വദേവന്മാരും
വല്ലൊരുവിഘ്നങ്ങൾചെയ്തീടുകിലുമാം.































ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Kashimahathmyam_Kilippattu_1907.pdf/27&oldid=171275" എന്ന താളിൽനിന്ന് ശേഖരിച്ചത്