ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൨൯
ദ്വിതീയാദ്ധ്യായം

പിന്നപ്പവിത്രവംശേധരാമണ്ഡലേ വന്നുമഹാരാജനായിജ്ജനിച്ചീടും. പുത്രപൌത്രാദിയോടുംദീർഗ്ഘജീവിയായ് മൃത്യുഞ്ജയഭക്തനായസുഖവാണീടും. അന്ത്യകാലത്തുശ്രീമൽക്കാശിയിൽവെച്ചു ബന്ധമൊഴിഞ്ഞനിർവാണവുമ്പ്രാപിക്കും. ചൂതവുമശ്വത്ഥവുമ്പിചുമന്ദവും ചേതോഹരകളായീടുംലതകളും. യാതൊരുത്തൻപണിപ്പെട്ടുമവിടത്തി- ലാദരവോടുളവാക്കിവളർക്കുന്നൂ. പൂർവ്വോക്തമായഫലമവന്നുംസദാ സർവ്വഥാസംഭവിച്ചീടുംസംശയം. ധാത്രിയതിലുണ്ടനേകതീർത്ഥങ്ങളും. ക്ഷേത്രങ്ങളുമുണ്ടനേകമെന്നാകിലും. മർത്ത്യനായാലവനെത്രപണിപ്പെട്ടു മെത്തേണമേതുചെയ്തുംമഹാകാശിയിൽ. ന്യായാർജ്ജിതംധനമല്പമെന്നാകിലു- മായതുവാരാണസിയിൽവെച്ചാദരാൽ. വിശ്വനാഥക്ഷേത്രവാസിയാംവിപ്രനു വിശ്വാസഭക്തിയോടർപ്പണംചെയ്കിലോ. വിശ്വദുരിതൌഘവുംനശിച്ചഞ്ജസാ ശശ്വദനന്തഫലപ്രദമായ്‌വരും. ഏവംപ്രഭാവസഹിതയാകുംമഹാ- ദേവാസസ്ഥാനമായവാരാണസീ. കൈവല്യദാത്രീവിളങ്ങുന്നിതുമഹീ ദേവർഷിരത്നമേസർവ്വാർത്ഥദായിനീ. പോന്നാലുമങ്ങുഗമിച്ചുവിശ്വേശ്വരൻ തന്നാൽസുരക്ഷിതയാകിയകാശിയെ. കണ്ടുവണങ്ങിവിശ്വേശ്വരൻതന്നെയും കണ്ടുവന്ദിച്ചുപോന്നീടാംനമുക്കിഹ. വാമദേവൻതന്റെ‌വാക്യമേവംകേട്ടു മാമുനിശ്രേഷ്ഠന്വസിഷ്ഠനരുൾചെയ്തു. താമസമേതുമരുതിനിയെങ്കിലോ നാമിന്നുതന്നേഗമിക്കുവൈകീടാതേ.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Kashimahathmyam_Kilippattu_1907.pdf/33&oldid=171282" എന്ന താളിൽനിന്ന് ശേഖരിച്ചത്