ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൩൦
കാശീമാഹാത്മ്യം

എന്നരുൾചെയ്തുപരാശരനെത്തദാ തന്നാശ്രമത്തിലിരുത്തിവസിഷ്ഠനും. ഉന്നതമോദേനവാമദേവന്തന്നോ- ടൊന്നിച്ചുവാരാണസിക്കുപുറപ്പെട്ടാൻ. വീതരഗദ്വേഷമനേസരാമവർ ചേതസിവിശ്വേശഭക്ത്യാവഴിയതിൽ. ഏതുമേസാദവുംകൂടാതെശങ്കര കേതമാംകാശിയെനോക്കിഗ്ഗമിച്ചിതു. കുന്നുംമലയുംനദികൾരാജ്യംങ്ങളും പിന്നിട്ടവർനടന്നങ്ങുപോകുന്നേരം. കേടകന്നുള്ളമുനിവരന്മാരൊരു കാടകംപൂക്കുനടക്കുംദശാന്തരെ. പാടവമേമന്നമാലിവംശേജനി- ച്ചീടിനരംക്ഷ‌സന്മാരതിഘോരന്മാർ. ഈടെഴുമായുധജാലവുംകയ്ക്കൊണ്ടു ധാടിയോടേവസിക്കുന്നുവനാന്തരേ. ചണ്ഡപരാക്രമദർപ്പിതന്മാരായ പുണ്യജനേശ്വരന്മാരുടെമദ്ധ്യത്തിൽ. ഹുണ്ഡുകനെന്നതിസിർദ്ധനാംകുംമാലി- തന്നുടെപൌത്രാത്മജനെയുംകണ്ടിതു. പുണ്ഡരീകോൽഭൂതജാതൻവസിഷ്ഠനും പണ്ഡിതശ്രേഷ്ഠനാംവാമദേവതാനും. ഭണ്ഡധരാതിഭയങ്കരനാകിയ ഹുണ്ഡുകനെക്കണ്ടുനിന്നാരതിഭയാൽ. അന്നേരമന്യരാത്രിഞ്ചരവീരരോ_ ടൊന്നിച്ചുതരൂചെന്നീടിനാൽഹുണ്ഡുകൻ. ചർമ്മജടാഭസ്മധാരികളായീടു- മമ്മുനിമാരോടുചോദിച്ചിതന്നേരം. നിങ്ങളാരാകുന്നുഘോരകാന്താരത്തി- ലിങ്ങുവരുവാനുമെന്തൊരുകാരണം. ചൊല്ലീടുകെന്നതുകേട്ടുവസിഷ്ഠനും ചൊല്ലീടിനാൻയഥാർത്ഥംപൂതമാനസൻ. താമരസോത്ഭവപുത്രനാകുന്നുഞാൻ നാമംവസിഷ്ഠനെന്നാകന്നിതുമമ.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Kashimahathmyam_Kilippattu_1907.pdf/34&oldid=171283" എന്ന താളിൽനിന്ന് ശേഖരിച്ചത്