ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൨ ===== കാശിമാഹാത്മ്യം =====

ഘോരമഹാപാപിയെന്നങ്ങിരിക്കിലും വാരാണസിപുരേമൃത്യുവരിച്ചാകിൽ. പാരാതെമോക്ഷപദംഗമിച്ചീടുമെ- ന്നീരണംചെയ്തുമുന്നംഭവാനിന്നിപ്പോൾ. നേരേമറിച്ചിക്രമേളകൻതന്നുടെ ചാരുവായുള്ളകഥയാലരുൾചെയ്തു. ഇത്തരമുള്ളോരുഞങ്ങടെസംശയം സത്വരംതീർത്തരുളീടവേണംഭവാൻ. ശിഷ്ടരാകുംമുനിമാരുടെഭാഷിതം കേട്ടനേരംഭൃഗുതാനുമരുൾചെയ്തു. കേട്ടാലുമെങ്കിലോനിങ്ങൾക്കുസംശയ- മൊട്ടുമേവേണ്ടാമുനിസത്തമന്മാരേ. ഒട്ടേറഗൂഢമെന്നാകിലുംശങ്കകൈ- വിട്ടുപോംവണ്ണംപറയാംശ്രവിച്ചാലും. ചേലോടറിഞ്ഞുംസ്വയമറിയാതെയും സ്ഥൂലമായുള്ളോരുയാതൊരുപാതകം. വാരാണസിയിൽവെച്ചാർജ്ജിതമാകിന്നി- തോരാതതിന്റെഫലംഭുജിച്ചീടുവാൻ. ഭൈരവാജ്ഞാവശാലോരൊവിധങ്ങളായ് പാരാതയോനിജംതങ്ങളാംദേഹങ്ങൾ. ധാരണംചെയ്തുതൽപാതകസഞ്ചയ- മേറിയകാലംഭുജിച്ചൊടുങ്ങീടുകിൽ. താരകേശാങ്കിമൌലിയാമീശന്റെ താരകബ്രഹ്മോപദേശംനിമിത്തമായ്. പാരമാനന്ദകൈവല്യംഗമിക്കുമെ- ന്നാരണന്മാരേധരിച്ചുകൊണ്ടീടുവിൻ പന്നഗഭൂഷണാവാസമാംകാശിയിൽ നിന്നുചെയ്തുള്ളോരുപാപത്തിനോർക്കിലൊ. ഉന്നതയായുള്ളയാതനയൊന്നുതാൻ തന്നേപ്രധാനമെന്നങ്ങറിഞ്ഞീടുവിൻ. യാമ്യമായീടുംനരകെവിശേഷിച്ചു സാമ്യമില്ലാതുള്ളയാതനാദുഃഖങ്ങൾ. ചെമ്മേപലയോനിജങ്ങളാംദേഹങ്ങൾ നിർമ്മായമങ്ങുധരിച്ചുഭുജിക്കേണം.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ രാംമാതൊടി എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Kashimahathmyam_Kilippattu_1907.pdf/46&oldid=171296" എന്ന താളിൽനിന്ന് ശേഖരിച്ചത്