ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൪൩
ദ്വിതീയാദ്ധ്യായം

ആകയാലീശപുരെമഹത്തായതി- യാതനാഭോഗപ്രദമായപാതകം. ചെയ്യരുതാരുമെചെയ്തീടിലത്യുഗ്ര- മായുള്ളരുദ്രപശാചമാംനിർണ്ണയം. ഇങ്ങിനേകേട്ടനേരംഭൃഗുതന്നോടു തിങ്ങിനമോദാൽമുനികൾചോദിച്ചിതു. മംഗലാത്മാവേഭഗവൻഭൃഗുമുനേ ഞങ്ങളൊന്നുണ്ടുചോദിക്കുന്നിതിന്നിയും എത്രകാശീപുരെവാഴുംജനങ്ങൾക്കു സത്വരംമോക്ഷംകരസ്ഥമെന്നുള്ളതും. പാർത്താലതിദുർല്ലഭംതന്നെയെന്നതു തീർത്തുചൊല്ലീടാമസംശയംമാമുനേ. പാതകംചെയ്യാതെകാശീപുരത്തിങ്ക- ലേതൊരുമാനുഷന്മാരുഌഅതോർക്കിലോ. വാക്യമേവംകേട്ടനേരംഭൃഗുതാനു- മാകമോടേമുനിമാരോടരുൾചെയ്തും നീക്കമില്ലാനിങ്ങൾചൊന്നതുസത്യമെ- ന്നോർക്കുന്നു‌ഞാനിന്നിയുംകേട്ടുകൊള്ളുവിൻ. മിക്കതുംപാപമുണ്ടാമെന്നിരിക്കിലു- മക്കാശിയിൽവെച്ചുതന്നേകൃതമായ. ദുഷ്കൃതംഗംഗാദിതീർത്ഥജലങ്ങളിൽ മുഖ്യമാംസ്നാനാദിയെക്കൊണ്ടുമദേരാൽ. മുക്കണ്ണലിംഗാർച്ചനാദികളെക്കൊണ്ടു- മക്കന്മഷംനശിച്ചീടുമസംശയം. പിന്നെയറിയാതെചെയ്തുള്ളപാപവും തന്നറിവാൽചെയ്തൊരല്പമാംപാപവും. പന്നഗഭൂഷനാംവിശ്വേശ്വരാർച്ചനാൽ- ത്തന്നെനശിച്ചുപോയീടുംമുനികളെ. മന്ദാകിനീസ്നാനലിംഗാർച്ചനാദിക- ളൊന്നുമുപാർജ്ജിതമായതില്ലെങ്കിലോ. ഉന്നതമാംമഹാപാതകസംഗവും പിന്നെയുപപാതകത്തിൽസമൃദ്ധിയും. എന്നിവഭൈരവസന്ദിഷ്ടയാതനം തന്നെയനുഭവിക്കേണംചിരകാലം.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Kashimahathmyam_Kilippattu_1907.pdf/47&oldid=171297" എന്ന താളിൽനിന്ന് ശേഖരിച്ചത്