ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൫൪
കാശീമാഹാത്മ്യം

മന്നവതപഃക്ഷേത്രംമുക്തിക്ഷേത്രമെന്നേവം മൂന്നുനാമങ്ങളുരചെയ്യുന്നൂമഹാജനം. എന്നതുമൂലംഭവാനായ്ക്കൊണ്ടുചന്ദ്രികയെ- ത്തന്നീടവേണമെങ്കിലവിടെവെച്ചല്ലാതെ. ഇന്നു‌ഞാൻമറിച്ചു‌ചെയ്തീടുകയില്ലാനൂന- മെന്നുടെപുത്രിയായിവിളങ്ങുംചന്ദ്രികയിൽ. മന്നവകൌതുഫലമുണ്ടെന്നങ്ങിരിക്കിലൊ ധന്യനാംഭവാൻവാരാണസിയിച്ചെന്നുവേഗം. ദുർന്നാനായകുണ്ഡധരനെബ്ബലാലിന്നു സൈന്യസംയുതംവധിച്ചീടുകവൈകീടാതേ. ഇത്തരംവിശാലവാക്യംകേട്ടുസുപർവ്വാവു- മുത്തരമുരചെയ്താനെങ്കിലോവൈകീടംതെ. ധൂർത്തനാംകുണ്ഡധരൻതന്നെ‌ഞാൻവധിച്ചീടാം ചിത്തസംശയംവേണ്ടാകണ്ടാലുംനരപതെ. ശക്തനാംസുപർവ്വാവുമീവണ്ണമുരചെയ്തു സത്വരംപ്രതിജ്ഞയുംചെയ്താനെന്നതേവേണ്ടൂ. പിന്നെയസ്സുപർവ്വാ‌വാംനൃപനുംദൂതന്മാരെ- ത്തന്നുടെ‌രാജ്യത്തിനായയെച്ചാനതുനേരം. ചെന്നുടൻദൂതന്മാരുംസുപർവ്വരാജൻതന്റെ [൯. സൈന്യനാഥനാംപ്രിയാശ്വൻതന്നെക്കണ്ടുചൊന്നാ മന്നവനായസുപർവ്വാവുതൻനിയോഗത്തെ- സ്സൈന്യപാലകേട്ടുകൊള്ളുകവഴിപോലെ. മന്ദമെന്നിയേകുണ്ഡധരനായീടുംനൃപൻ തന്നോടുയുദ്ധത്തിനായ്‌ഗമിച്ചീടേണമിപ്പോൾ. എന്നതുകൊണ്ടുഭവാൻസർവ്വസൈന്യങ്ങളോടും വന്നീടവേണംവിശാലൻതന്റെപുരംതന്നിൽ. എന്നേവമുള്ളസുപർവ്വാവുതൻനിയോഗത്തെ- യൊന്നൊഴിയാതെയറിയിച്ചിതെന്നറിഞ്ഞാലും. തന്നുടേസ്വാമിയാകുംസുപർവ്വാവിന്റെ‌വാക്യം സൈന്യനായകൻതാനുംകേട്ടുടനതിദ്രുതം. പിന്നെത്തൻഭടന്മാരെയയച്ചുസൈന്യമെല്ലാം തന്നുടെസമീപത്തുവരുത്തിയതുനേരം. ഉന്നതഗജരഥാശ്വാദികളോടുംപുന- രൊന്നിച്ചദ്വാദശാക്ഷൌഹിണിസൈന്യങ്ങളോടും.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Kashimahathmyam_Kilippattu_1907.pdf/58&oldid=171309" എന്ന താളിൽനിന്ന് ശേഖരിച്ചത്