ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

==== പ്രഥമാദ്ധ്യായം ==== ൩

നല്ലോരുലളിതോപാഖ്യാനത്തെബ്ഭാഷചെയ്‌വാ- നുല്ലാസമോടെതുനിഞ്ഞീടിനേനാകയാലേ. വല്ലതുമറിഞ്ഞപോലിന്നിതുഭാഷയായി- ച്ചൊല്ലുകെന്നെന്റെഗുരുതന്നുടെനിയോഗത്തെ. സ്വർല്ലോകദ്രുമംപോലെയുള്ളത്തിലോർത്തുകൊണ്ടു ചൊല്ലുവാനാരംഭിച്ചീടുന്നേൻഞാനാകുംവണ്ണം. നല്ലസജ്ജനമിതുകണ്ടനുഗ്രഹിക്കേണ- മില്ലൊരുചേതമജ്ഞന്മാരപഹസിച്ചാകിൽ. നൈമിശാരണ്യേവാഴുംമുനിമാരോടുസൂത- നാമോദമോടുചൊന്നതെങ്കിലോകേട്ടുകൊൾവിൻ. നർമ്മദാനദിതന്റെപുളിനേസുഖംവാഴും ബ്രഹ്മപുത്രനാംഭൃഗുമുനിയോടൊരുദിനം. നിർമ്മലന്മാരാംലോമശാദിമാമുനീന്ദ്രന്മാർ സന്മോദമോടെവിനയാന്വിതംചോദ്യംചെയ്താർ. ഭഗവാൻസർവ്വതത്വവേദിയാംഭവാനോടു ഭൃഗുമാമുനേഞങ്ങളൊന്നുണ്ടുചോദിക്കുന്നു. ജഗതീതലേമോക്ഷകാമികളായുള്ളോർക്കു ലഘുവായ്മോക്ഷത്തിന്നുഹേതുവായ്പേദങ്ങൾക്കും. അത്യന്തംരഹസ്യമായ്ഭവന്നിശ്ചിതമായ തത്വംയാതൊന്നോഭവാനതിനെവഴിപോലെ. ശ്രദ്ധാലുക്കളായീടുംഞങ്ങൾക്കുവിവേചിച്ചു ബദ്ധസമ്മദമരുൾചെയ്യേണംദയാനിധേ. മായാമോഹിതന്മാരായീടുകകൊണ്ടുഞങ്ങൾ- ക്കായതിന്നകതാരിലുറച്ചീടുന്നീലേതും’. ഇത്ഥംമാമുനിവരന്മാരുടെവാക്കുകേട്ടു തത്വാർത്ഥദർശകനാംഭൃഗുവുമരുൾചെയ്താൻ. അല്ലയോമഹാഭാഗന്മാരാംതാപസന്മാരെ നല്ലതുനല്ലതേവംചോദിച്ചതെന്നുനൂനം. നല്ലൊരുതത്വമറിഞ്ഞീടുവാനകതാരിൽ തെല്ലല്ലാതുള്ളമോഹംവർദ്ധിക്കനിമിത്തമായ്. കല്യാണംമേല്ക്കുമേലെനിങ്ങൾക്കനുഭവിച്ചീടു- മില്ലസംശയംമഹാഭാഗന്മാരല്ലോനിങ്ങൾ. ഉള്ളവണ്ണമേതത്വംബോധിപ്പിച്ചീടുവാനു- മുള്ളത്തിൽധരിപ്പാനുംബ്രഹ്മാവിനാലുംകൂടി.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ രാംമാതൊടി എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Kashimahathmyam_Kilippattu_1907.pdf/7&oldid=171322" എന്ന താളിൽനിന്ന് ശേഖരിച്ചത്