ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൦ ===== കാശിമാഹാത്മ്യം =====

അകതളരിലഭിലഷിതമായതെന്തുള്ളതൊ- ന്നാത്മപ്രബോധപൂർണ്ണാത്മൻമഹാമതെ. ധരണിപതിവചനമതിവിനയസഹിതംകേട്ടു ധാതൃസുതനാംസനൽക്കുമാരൻമുനി. വിശദമൃദുമധുരതരഗാംഭീര്യസംയുതം വീരനാംഭൂപാലനോടരുളിചെയ്തു. സകലനൃപകുലതിലകസുവദനമഹാഭാഗ സാദരമെന്നുടെഭാഷിതംകേൾക്കെടൊ. അമരപരിവൃഢസമതയതുതവഗമിപ്പതി- നാകാംക്ഷയാവിധിപോലേവിഹിതമാം. മഹിതമഖവിഭവമതികുതുകമൊടുകാണുവാൻ മാനസേകാമമോടതുവന്നേനഹം. ഇഹമനുജരുടെമഹിതമോഹമാഹാത്മ്യമി- തെന്തൊരത്യാശ്ചര്യമോർക്കിലോദുസ്തരം. പ്രഥിതഗുണഗണസഹിതസുവദനഭവാനതി- പ്രാജ്ഞനെന്നാകിലുംകേൾക്കമേഭാഷിതം. സുകൃതനിലയനനൃവരകാശീസ്ഥാനാംഭവൻ സുത്രാമലോകമിച്ഛിക്കുന്നതത്ഭുതം. പറകനൃപപരമതിവിനശ്വരമാകിയ പാകാരിസാമ്യേനകിംഫലമോർക്കിലോ. വിധിസഹിതമിഹപരമശിവൻകാശ്യാംഭവാൻ വിശ്വജിത്താകുമീയാഗംസമർപ്പിക്കു. അവനിവരകുലതിലകസുവദനധരിക്കനീ അന്യഥാസർവ്വുംകൃതംവിനശ്യൽപരം. പരമശിവപുരിയിലിഹകൃതനിഖിലകർമ്മവും പാരതെവിശ്വേശ്വരാർപ്പണംചെയ്കിലോ. അകമലരുമധികതരശുദ്ധമായ്‌വന്നീടു- മാശുതത്വജ്ഞാനവുമുളവായ്‌വരും. വിധിതനയവചനമിതികേട്ടുഭൂപാലനും വീണുനമസ്ക്കരിച്ചേവമുണർത്തിനാൻ. അജതനയമമസുകൃതനികരപരിപാകത്താ- ലാകൃഷ്ടനോയെന്നുതോന്നുംവിധംഭവാൻ. കനിവിനൊടുമമസദനമിതിൽവരികകാരണാൽ കാരുണ്യമൂർത്തേകൃതാർത്ഥനായ്‌വന്നുഞാൻ.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ രാംമാതൊടി എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Kashimahathmyam_Kilippattu_1907.pdf/74&oldid=171327" എന്ന താളിൽനിന്ന് ശേഖരിച്ചത്