ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

===== ചതുർത്ഥാദ്ധ്യായം ===== ൭൩

കനിവിനൊടുതവഗുരുവുമെന്തൊരുദ്ദേശമായ് കാശീപുരത്തിന്നുപോയതുഹേമുനേ. ബതകിമപിമനസിലഭിലഷിതഫലമേതുമേ ബ്രഹ്മവിത്താംമൌനമാമുനിക്കില്ലല്ലൊ. മധുരതരമിതിബലിവടസ്സുകളെക്കേട്ടു മാണ്ഡവ്യമാമുനിതാനുമരുൾചെയ്തു. അസുരവരശൃണുനിജശരീരനാശംകൊണ്ടു- മാശുമോക്ഷൈകഫലദയാംകാശിയിൽ. അകമലരിലറികനരജന്മംലഭിച്ചാകി- ലാർക്കാണുപോവാൻമതിഭവിക്കാത്തതും. പരമശിവപുരിരചിതശുഭമശുഭമെന്നിവ പാരമക്ഷയ്യമായ്ത്തന്നേഭവിച്ചിടും. ദനുജകുലവരമുനികുലോത്തമൻമൽഗുരു ദാന്തിശാന്ത്യന്വിതൻബ്രഹ്മനിദാംനരൻ. നിജതനുവിനുടെയപരിപതനപര്യന്തവും നിസ്സംശയംകാശിതന്നിൽവാഴുംമുദാ. അഹമപിചതവമഖസമാപ്തിശേഷംപുന- രമ്പോടുതത്രപോകുന്നേൻമഹാബലെ. ഗുരുചരണകമലപരിചരണപരനയ്സദാ ഗോപതിക്ഷേത്രേവസിച്ചിടുന്നേൻചിരം. ബലിയുമഥമുനിയുടെയവചനമിതികേട്ടുടൻ ബദ്ധസന്തോഷംവണങ്ങിയുരചെയ്താൻ. സവനമിരിനുടെപരിസമാപ്തിശേഷംഭവാൻ സാദരംകാശിക്കുപോകുന്നിതാകിലോ. നിഗമവരനിലയമുനിതിലകഭവതാസമം നിശ്ശങ്കമാശുഞാനുംവരുന്നേൻവിഭോ. അഥമുനികൾവരനൊടിതിബലിയുമുരചെയ്തുട- നദ്ധ്വരകർമ്മസമാപനവുംചെയ്തു. ഋഷികളെയുമതിമഹിതവിഹിതവിശ്രാണനാ- ലൃത്വിക്കുകളെയുംമാനിച്ചിതേറ്റവും. പുനരവരുമധികതരതൃപ്തരായ്മോദവും പൂണ്ടുഗമിച്ചോരുനേരംബലിതാനും. അതികുതുകസഹിതമഥമാണ്ഡവ്യനേടുമ- ങ്ങല്പസൈന്യത്തോടുമൊത്തുപുറപ്പെട്ടാൻ.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ രാംമാതൊടി എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Kashimahathmyam_Kilippattu_1907.pdf/77&oldid=171330" എന്ന താളിൽനിന്ന് ശേഖരിച്ചത്