ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൮൨
കാശീമാഹാത്മ്യം

കമലമുഖിദിനമനുതദർച്ചനംകൊണ്ടിഹ കാന്തേമനോരഥംസാദ്ധ്യമായ്‌വന്നിതോ. പതിവചനമിതിവിരവൊടാകർണ്യതാരയും പാരാതെകാന്തനോടേവമുരചെയ്താൾ. മഹിതഗുണവംശൃണുനികുംഭന്റെസേവയാ മാസമീരാമകഴിഞ്ഞിതുപൂർണ്ണമായ്. ഇനിയുമിഫകിമപിസുതസാസിദ്ധിലക്ഷണ- മീക്ഷണംചെയ്തീലഞാനഹോഭ്രപതേ. നിജചരണപരിചരണചെയ്യുമന്യന്മാർക്കു നിസ്സംശയമീനികുംഭൻഗണാധിപൻ. അഭിലഷിതമഖിലമപിപൂരണംചെയ്യുന്നി- താറുമാസംകൊണ്ടുതന്നെനരപതേ. ഭരിതഗുണമാഭിമതസിദ്ധിയാവാത്തതു ഭാഗ്യമില്ലായ്കയാലെന്നേപറയേണ്ടു ഇതിരമണിയുടെവചനമാകർണ്യനിശ്ശേഷ- മിജ്ജഗത്തത്വമറിഞ്ഞവനെങ്കിലും. അധികതരഹൃദയപരിശോകസന്തപ്തനാ- യന്ത്യന്തകോപാകുലനായതുനേരം. അനലകണമരുണതരമിഴിയിണയതിങ്കൽനി- ന്നാകീർണ്ണമാംവണ്ണമുഗ്രകോപത്തോടും. അനുചരരൊടവനിപതിവരനുമഥചൊല്ലിനാ- നത്യവലിപ്തനായേറ്റവുംപാപിയായ്. മയിവിഗതകരുണയൊടുവാഴുംനികുംഭന്റെ മന്ദിരമിപ്പോൾപൊടിഭസ്മമാക്കുവിൻ. അതിനുപുനരരുതുബതതാമസമേതുമെ- ന്നത്യന്തരുഷ്ടനാംഭ്രപന്റെശാസനം. ഭടനിവഹമതുപൊഴുതുകേട്ടതിവിദ്രതം ഭഞ്ജിച്ചിതുനികുംഭാലയംതൽക്ഷണം. മുഹുരധികതരരുഷിതമതികളവർതൽഗൃഹം മൂലമോടേപറിച്ചങ്ങെറിഞ്ഞീടിനാർ. നിജവസതിയതിനെയവർഭേദിക്കമൂലമായ് നിർഭരംക്രുദ്ധനായാൻനികുംഭൻതദാ. സ്വഗൃഹമതിലവനിപതിതാനുറങ്ങുംവിധൌ സ്വപ്നേവിരവോടുചൊന്നാൻനികുംഭനും.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Kashimahathmyam_Kilippattu_1907.pdf/86&oldid=171340" എന്ന താളിൽനിന്ന് ശേഖരിച്ചത്