ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൮൭
ചതുർത്ഥാദ്ധ്യായം

അയിനൃപതിവരശൃണുനികുംഭന്റെഭാഷിത- മന്യഥാസംഭവിക്കെന്നതില്ലെന്നുമേ. രജനികരശകലധരചരണപരിചർയ്യയാ രാഗരോഷദ്വേഷഹീനമനസ്കനായ്. ദമശമമൊടനിശമതിഭക്ത്യായഥോക്തമാം ദേവയാത്രാദിവിധാനനിരനൊയ്. വരിഷമൊരുദശശതമതങ്ങുകഴിഞ്ഞാകിൽ വാണുകൊള്ളാവിധിപോലവിടെപ്പിന്നെ. വചനുമെ------------നിശമനംചെയ്തു വന്ദിച്ചുപിന്നെയുംചോദിച്ചിതുനൃപൻ. അഹമഖ്‌ലജഗദധിപഹരചരണപങ്കജ- മർച്ചനംചെയ്തുശെവിപ്പതുമെങ്ങിനെ. ഹിമധാണിധരവരസുതാമണവാളനാ- മീശ്വരൻതാൻപ്രസാദിപ്പതുമെങ്ങിനെ. അതുസകലമപികഥയമുനീതിലകഞ്ഞാനതി- ന്നാചരിപ്പാനായൊരുങ്ങുന്നുസാമ്പ്രതം. നൃപതിവരവചനമിതികേട്ടോരനന്തരം നിർമ്മലാത്മാഭരദ്വാജനുംചൊല്ലിനാൻ. ജഗദുദയവിലയപരിപാലനകാരണം ജഹ്നുസുതാവരംദേവംജടാധരം. പരമശിവമമരഗണനുതമഖിലനായകും പാർവ്വതീകാന്തംപരമേശ്വരംപരം. ത്രിപുരഹരമുരഗവരഭൂതിവിഭ്രഷണം ത്രീക്ഷണംസർവ്വൈകസാക്ഷിണംമോക്ഷദം. സതതമപിഹൃദിമരുവുമീശനാംദേവനെ സ്സംയമതീർത്ഥാഭിഷിക്തനാക്കീടേണം. അധികതരസുരഭിലദയാഗന്ധചൂർണ്ണത്താ- ലർച്ചനം ചെയ്തുകൊള്ളേണംനിരന്തരം. സതതമതിവിനയമൊടു സത്യപുഷ്പങ്ങളാൽ സംദരംപൂജിച്ചുകൊൾപ്രതിദിനം. കനിവിനൊടുകുലുഷഗണനാശനമാകിയ കാശീനിവാസേനധൂപിച്ചുകൊള്ളേണം. നിജഹൃദയമതിലമരുമമലവിജ്ഞാനേന നീരാജനംവഴിപോലെനൽകീടേണം.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Kashimahathmyam_Kilippattu_1907.pdf/91&oldid=171346" എന്ന താളിൽനിന്ന് ശേഖരിച്ചത്