ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൯൪
കാശീമാഹാത്മ്യം

എന്തൊന്നനുഷ്ഠിച്ചിതെന്നുചൊല്ലീടുക ഹന്തമോഹിക്കുന്നുധർമ്മെവിരിഞ്ചനും. ഇത്തരംവ്യാസവാക്യംകേട്ടനന്തര- മുത്തരംസംവർത്തനിത്തരംചൊല്ലിനാൻ. വ്യാസമഹാമുനിശ്രേഷ്ഠധരിക്കെടൊ കാശിയാകുന്നിതിതുശാങ്കരീപുരീ. തീർത്ഥങ്ങളെല്ലാറ്റിലുംവെച്ചതിവേല- മുത്തമയാണെന്നറിഞ്ഞീടതുപോലെ. ക്ഷേത്രങ്ങളിൽവെച്ചുമുത്തമയെന്നതും ചിത്തേഭവാൻധരിച്ചീടുകസാമ്പ്രതം. ഇത്തരംവർത്തിക്കുമിക്കാശിതന്നുടെ യുത്തമമായുള്ളദർശനത്താൽതന്നേ. ഉത്തുംഗപാതകൌഘങ്ങളെഖിലവും സത്വരംനാശംഭവിക്കുമസംശയം. അത്രവാരാണസീതന്നിൽവാണീടുകിൽ മുക്തിസാധിച്ചീടുമഞ്ജസാമാമുനേ. മൃത്യുഞ്ജയാവാസമാകുമിക്കാശിയിൽ രാത്രിത്രയമുപാസിച്ചാലതിൻഫലം. നിത്യമനോകസഹസ്രജന്മചെയ്ത സത്തപസ്സിൻഫലത്തെക്കാളധികമാം. അത്രകാശീമഹാക്ഷേത്രാന്തരത്തിങ്കൽ മൃത്യുവെപ്രാപിപ്പവന്റെകർണ്ണത്തിങ്കൽ. ശുദ്ധമാംബ്രഹ്മൈക്യകാരകംതാരകം ബദ്ധാദരമുപദേശിക്കുമീശ്വരൻ. അത്യന്തയത്നേനകോടിജന്മങ്ങളിൽ മുക്തിപ്രദങ്ങളായന്യങ്ങളായുള്ള. ഉത്തമനിത്യകർമ്മങ്ങൾകൊണ്ടുംനൃണാ- മെത്തുമോമോക്ഷമറിയരുതേതുമെ. കാശീമഹാക്ഷേത്രമാമിവിടെപ്രാണ- നാശംഭവിച്ചീടുകിലവനഞ്ജസാ. ഈശകാരുണ്യാൽപരയാംഗതിയെയു- മീഷലെന്യെഗമിച്ചീടുംമഹാമതെ. അത്രമഹാത്മ്യമുള്ളോരിമ്മഹാക്ഷേത്ര- മുത്തമശിഷ്യഗണങ്ങളോടൊന്നിച്ചു.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Kashimahathmyam_Kilippattu_1907.pdf/98&oldid=171353" എന്ന താളിൽനിന്ന് ശേഖരിച്ചത്