ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
അവതാരിക.


സാഹിത്യലോകത്തിൽ കാലെടുത്തുവെച്ചിട്ടുള്ള വൃദ്ധൻമാരും യുവാക്കൻമാരുമെന്നുവേണ്ട ബാലന്മാർ കൂടി അതിലെ സർവ്വനിയന്താവായ ഈശ്വരനെപ്പോലെ ആരാധിച്ചു വരുന്ന ഒരു മഹാപുരുഷനാണല്ലോ കാളിദാസ മഹാകവി .അദ്ദേഹത്തിന്റെ കാവ്യ തല്ലജങ്ങളിൽ പ്രധാനമായിട്ടുള്ളവ കുമാരസംഭവം, രഘുവംശം, മേഘസന്ദേശം എന്നീ മൂന്നു ശ്രവ്യകാവ്യങ്ങളും അഭിജ്ഞാനശാകുന്തളം,വിക്രമോർവശീയം , മാളവികാഗ്നിമിത്രം എന്നീ മൂന്നു ദൃശ്യകാവ്യങ്ങളുമാണെന്ന് ആരോടും തന്നെ പറഞ്ഞറിയിക്കേണ്ടതില്ല .സർവ്വാംഗസുന്ദരമായ സംസ്കൃതഭാഷയിൽ രചിച്ചിട്ടുള്ള ഈ വക അമൂല്യഗ്രന്ഥങ്ങളുടെ സ്വാരസ്യവും ആശയമാധുര്യവും സംസ്കൃതഭാഷാനഭിജ്ഞൻമാർക്ക് അറിയുവാൻ തരമായിരുന്നില്ലെന്നുള്ള ന്യൂനത ഇന്നത്തെ ഭാഷാകവികളുടേയും വ്യാഖ്യാതാക്കന്മാരുടെയും പരിശ്രമം കൊണ്ട് ഏറെക്കുറെ പരിഹൃതമായിട്ടുണ്ടെന്നുള്ളതിനു യാതൊരു സംശയവുമില്ല.പാശ്ചാത്യന്മാരെന്നുവേണ്ട മറ്റു പല ജാതിക്കാരും ഈ കവി കൊകിലത്തിന്റെ ഗ്രന്ഥരത്നങ്ങൾ സ്വഭാഷയിലേക്ക് തർജ്ജമ ചെയ്ത് അവയുടെ മാധുര്യം അനുഭവിക്കുവാൻ തുടങ്ങിയിട്ട് അധികം കാലമായിരിക്കുന്നു. ഇങ്ങിനെ എല്ലാവർക്കും ഒരുപോലെ പൂജ്യനായ ഒരു മഹാകവിയുടെ ഒരു ഗ്രന്ഥരത്നം അല്പം ഒരു വിവരണത്തോടു കൂടി മഹാജനസമ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bkrish എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sringara_thilakam_Kalidasakavi_praneetham_1925.pdf/2&oldid=171416" എന്ന താളിൽനിന്ന് ശേഖരിച്ചത്