ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
അവതാരിക.

രസകരമാകും വണ്ണം “കൃത്യാകൃത്യോപദേശം” ചെയ്യുകയാണു് നാടകോദ്ദേശം എന്ന് വിദ്വാന്മാർ അഭിപ്രായപ്പെട്ടിരിക്കുന്ന ഈ ഗുണം ഈ കൃതിയ്ക്കു പൂൎത്തിയായി ഉണ്ടോ എന്നും, ഇതെന്നെന്നേക്കും നിലനിൽക്കേണ്ടതോ അല്ലയോ എന്നും വിധി പറയേണ്ട ബാദ്ധ്യത ഭാവിയായ കാലത്തിന്നാകയൽ, ഇതിനെക്കുറിച്ചു നമ്മുടെ മനസ്സ ആയാസപ്പെട്ടിട്ടു ഒരു പ്രയോജനവും ഇല്ല. എന്നാൽ, ജനസാമാന്യത്തിന്റെ വിദ്യാഭിവൃദ്ധിക്കുപകരിക്കുന്ന മലയാളഭാഷയുടെ കഷ്ടാവസ്ഥയെ കഴിയുന്നതും പരിഹരിക്കുന്നതുമായ ഈ പരിശ്രമം ഗ്രന്ധകൎത്രിക്കു വളരെ അൎഹതപ്പെട്ട ആനന്ദത്തിന്ന തക്കതായ ഒരു കാരണമായി തീരുമെന്ന കാൎ‌യ്യം ഇവിടെ സമാസിച്ചു പറയുന്നു. അബലകൾക്കു സഹായമായിരിക്കുന്ന അനേകം കൃത്യങ്ങളുടെ ഇടയിൽ ഉണ്ടാക്കിയ ഗ്രന്ഥമാകയാൽ ഇതിൽ അറ്റകുറ്റങ്ങൾ ഉണ്ടാക്കുവാൻ ഇടയുള്ളവ കണ്ടാൽ അവയെ ചൂണ്ടിക്കാണിച്ചുതരേണമെന്ന, എന്റെ പ്രിയസഹോദരിക്കുവേണ്ടി സുജനങ്ങളായിരിക്കുന്ന വായനക്കാരോടു് ഞൻ വിനയത്തോടെ ആവശ്യപ്പെടുന്നു.
൬൬ മിഥുനം ൨൧ആംനു ടി.കെ.കെ.എം.































ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sobha എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Subadrarjjanam_1901.pdf/4&oldid=171473" എന്ന താളിൽനിന്ന് ശേഖരിച്ചത്