ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ഗദ്യം:-തദനന്തരമനന്താഭോഗവതിയെങ്കിലുമനാശ്രിതഭൂജംഗയും,

വസുമതിയെങ്കിലുംവസുമതീതിലകവും,യതികൾ
പോലെ പുണ്യശ്ലോകാവാസവും നിഗമവിരാജിതയും, ഭൂഭൃൽക്കടകങ്ങൾ പോലെ
സാലവതിയും മണിപൂർണ്ണയും, ഗണികൌഘം പോൽ ക്ഷൌമാലംകൃതയും സാമസേവിതഹാസയും, വമകളെങ്കിലും ദക്ഷിണകളും നവസുധാഭാരതികളെങ്കിലും വസുധാഭാരതികളുമായ സർവ്വാംഗസുന്ദരികളാൽ സർവ്വദാ ശോഭായമാനയുമാ]യൊരു നഗരി വാരം വാരം മഹാദ്വരസംഭവങ്ങളാലൊരു നവീനയായ സുഷമയെ ധരിച്ചു.

ഗദ്യം:-അസ്സപ്തതന്തുവോടുകൂടിത്തന്നെ കന്യാകുബ്ജകലതന്തുവായി ബലിയായി ദാനവീര്യവിജിതബലിയായി സകലഭൂപാലദത്തബലിയായി സുകവിവാക്കുപോൽപ്രാസങ്ങളാലും വർഷകാലാഗമാനംപോൽ ഘനങ്ങളാലും ശരൽ പൌർണ്ണമാസിപോൽ ചന്ദ്രഹാസങ്ങളാലും സന്ധ്യംബരംപോൽ വിവിധപത്രികളാലും സവിശേഷം സമുല്ലസിയ്ക്കും പുന്നാഗപൂർണ്ണകളായ വഹിനികളോടുകൂടി രത്നാകരമായി വിളങ്ങുന്ന ജയചന്ദ്രൻ തന്നുടെ സുജാതാഭിധയായ കന്യകയ്ക്കു സ്വയംവരോത്സവത്തേയും നടത്തുവാനുദ്യോഗിച്ചു.

അന്നാസ്വയംവരവുമധ്വരവുംകഴിപ്പാൻ മന്നൻതുടർന്നളവിലർജ്ജൂനവാസവന്മാർ ഒന്നിച്ചുചേർന്നൊരുവപുസ്സുലഭിച്ചിടാതെ നിന്ദിച്ചുതങ്ങളെവെറുപ്പോടു കാമുകന്മാർ. ഓരോതരത്തിലളവറ്റമണീഗൃഹങ്ങൾ നേരോടുതൽപ്പുരിയിലസ്സമയത്തുയർന്നു





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Epameer എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sujathodwaham_bhasha_chambu_1907.pdf/18&oldid=171548" എന്ന താളിൽനിന്ന് ശേഖരിച്ചത്