ത്തെറ്റിപ്പോകിൽവരാം,രിപുപ്രതിമവെ-
ച്ചീരാജസൂയാധ്വരം
മുറ്റിപ്പിച്ചുമുറയ്ക്കുപിന്നെമുഴുതി-
ങ്കൾക്കൊത്തസല്ക്കീർത്തിയിൽ
പറ്റിപ്പാർത്തകറുപ്പുരക്തനദിയിൽ
ക്ഷാളിയ്ക്കലീലയ്ക്കുനീ.' ൭൮
അതുസമുചിതമെന്നാമാത്യരൂംഭൂ-
പതികളുമോതുവതോർത്തു ചക്രവർത്തി
മതിയിലതുലമാംവിഷാദമുൾക്കൊ-
ണ്ടതിനൊരുമട്ടിലനുജ്ഞനൽകിവാണാൻൽ ൭൯
ഗദ്യം:- അനന്തരമഭിമന്യുബലനാകുമദ്ധരിത്രീശതമന്യു ഗതമന്യുവായാ മഹിതമന്യു സമാരംഭിയ്ക്കുന്നതിനന്യൂ നവാഞ്ഛ തഞ്ചിത്തത്തിൽ തഞ്ചുകയാൽ പരിസരപ്രാപ്തരായ നൃപരെ വിരവിലോരോ പരിചാരകപ്രവൃത്തിയ്ക്കു യഥോചിതം നിയോഗിച്ചൊടുവിൽ പടുവില്ലാളിയും തടവില്ലാത്ത യശഃപ്രവാഹശോഭിതനുമായ ഭൂഭൃൽകലാഗ്രണി പൃഥു വിപക്ഷനെന്നു കരുതിയതുച്ഛദീപ്തിയാമവനുടെ ഭർമ്മപ്രതിഛദത്തെ സർവകർമ്മങ്ങളിലും ക്ഷത്രിയരാൽ നിന്ദ്യതമമായി പരിഗണിയ്ക്കപ്പെടുന്ന സഭാദ്വാരപാലകതസ്ഥാനത്തിങ്കൽ വിനിവേശിപ്പിച്ചു.
തന്നോമൽപ്രാണനാഥൻസദസിവരികയി-
ല്ലന്യനായ്ത്തന്നെനൽകും
മന്നോർമുഖ്യൻതദീയപ്രതിയെനടക-
വൽക്കുശീഘ്രംനിറുത്തീ
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |