ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഗദ്ദ്യം:- ഇത്തരം ധരിത്രീഗോത്രാരി ജയചന്ദ്രൻ സ്വകീർത്തി സുരസ്ത്രീഗീതയാക്കിക്കരുത്താൽ പ്രജകളിൽ പെരുത്ത ശുഭം പരിത്തിദ്ദാദ്രദൈന്യം, വിരുദ്ധസൈന്യം രണ്ടിനുമൊരേതരത്തിലറുതി കരത്താൽ വരുത്തിജ്ജഗത്തെ നിത്യം പരിത്രാണനം ചെയ്തു കളത്രമിത്രസഹിതം ചരിത്രപ്രഥിതമാം നിജപുരത്തിൽ പാർത്തു.

കാലംകുറച്ചുനിജകാന്തയുമായ് ധരിത്രീ-
പാലൻകഴിച്ചുസുഖമേനിവസിച്ചിടുമ്പോൾ
താലാങ്കസോദരകൃപാവിഭവാലവർക്കു
ലോലാംഗിയാമൊരുകുമാരിസമുത്ഭവിച്ചു.        
അക്കാന്യകബ്ജഭവരാദിമുതൽക്കുനട്ടു
കാക്കുന്നതാംസുകൃതവല്ലരിപൂത്തപോലെ
തൽക്കന്യയെക്കരുതിയന്നുസുജാതയെന്നായ്
ശ്ലാഘ്യൻനൃപാലമണിനാമവുമിട്ടുകൊണ്ടാൻ.        ൧൦
അനുദിവസമനന്താഭ്യന്തരേബാലയാമ-
പ്പനിമതികലപൊങ്ങിപ്പുഷ്ടശോഭംവളർന്നൂ.
അനിശമതിലുദിക്കുംപുഞ്ചിരിപ്പുനിലാവാൽ
ജനനയനചകോരവ്രാതവുംപ്രീതമായി.        ൧൧
അദ്ധാതാവാത്മജയ്ക്കുള്ളറിവിനൊടനസൂ-
യയ്ക്കെഴുംസൽഗുണത്തെ-
പ്പൊൽത്താരമ്പന്റെകാന്തയ്ക്കുടയതനുവിനുകൾ
ച്ചേർത്തപോൽപുത്രിബാലം
തത്താദൃക്കായ്‌നയിയ്ക്കുന്നതുമിളിതരസം
നാൾക്കുനാൾ നോക്കിനോക്കി-






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sujathodwaham_bhasha_chambu_1907.pdf/7&oldid=171605" എന്ന താളിൽനിന്ന് ശേഖരിച്ചത്