ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൮


൯൭. ജനനത്തിങ്കൽ അംഗഹീനന്മാരായി ജനിച്ചവർ വിവാഹത്തെ ഇച്ഛിക്കുന്നുയെങ്കിൽ വിരോധപ്പെട്ടുകൂടാ. വിവാഹം ചെയ്യുന്നതിനു അവരെ നിൎബന്ധിപ്പാനും ന്യായമില്ലാ. ഇരുഭാഗവും അവരുടെ മനസ്സുപോലെ അനുവദിക്കേണ്ടതാകുന്നു.

൯൮. നപുംസകനെ കൊണ്ടു ഒരു പ്രകാരവും വിവാഹം ചെയ്യിച്ചുകൂടാ. എന്നാൽ വിവരമറിയാതെ വിവാഹത്തിനു സംഗതി വന്നാൽ ആ വിവാഹം പ്രമാണിക്കേണ്ടതുമല്ലാ ജാതി യജമാനന്റെ കല്പനയോടുകൂടെ ആ സ്ത്രീയെ മറ്റൊരു പുരുഷൻ വിവാഹം ചെയ്യുന്നത് ന്യായരഹിതവുമല്ലാ.

൯൯. ഭാൎ‌യ്യയും മക്കളും ഉള്ളപ്പോൾ ഒരുത്തനു ഭ്രാന്താകുകയും അതിൽ പിന്നെ അവന്റെ തറവാട്ടുമുതൽ ഭാഗം ചെയ്കയും ചെയ്യുന്നു എങ്കിൽ ഭാൎ‌യ്യയെയോ മക്കളെയൊ കൂട്ടി അവന്റെ വീതം പകുതി ചെയ്യേണ്ടതാകുന്നു.

൧൦൦. ഒന്നിൽ അധികം ഭാൎ‌യ്യമാരെ കൈക്കൊണ്ടിരിക്കുന്ന ഒരജ്ഞാനി തന്റെ ഭാൎ‌യ്യമാരോടുകൂടെ മാൎഗ്ഗം അനുസരിക്കുന്നുയെങ്കിൽ ആ നാലു സ്ത്രീകളിൽ ഒരാളിനെ മാത്രം ജാതിമൎ‌യ്യാദ പ്രകാരം വിവാഹം ചെയ്യേണ്ടതും ശേഷം സ്ത്രീകളെ അവൻ ഒഴിച്ചുകൊള്ളേണ്ടതുമാകുന്നു.

൧൦൧. അജ്ഞാനിയായ ഒരുത്തൻ അവന്റെ സന്തതികളോടു കൂടെ മാൎഗ്ഗം അനുസരിക്കുന്നുയെങ്കിൽ പിന്നീടു അവന്റെ സന്തതികളായി അവരെ സ്വീകരിക്കുന്നതിനു ന്യായമുണ്ടു. പിന്നെ ഉണ്ടാകുന്ന അവന്റെ സന്തതികളോടുകൂടെ ഇവരും പിന്നീടുള്ള അവന്റെ സ്വത്തുക്കൾക്കു അവകാശികളാകുന്നു. എന്നാൽ മാൎഗ്ഗം അനുസരിക്കാതെയുള്ള സന്തതികളെ മാൎഗ്ഗം അനുസരിച്ചുവന്ന സന്തതികളായി സ്വീകരിച്ചുകൂടാ അവന്റെ സ്വത്തുക്കളിന്മേൽ അവകാശവുമില്ലാ. ഇത സകല ക്രിസ്ത്യാനികളുടെ ഇടയിലും ചട്ടവുമാകുന്നു.

൧൦൨. അജ്ഞാനിയായ ഒരുത്തൻ തന്റെ ഭാൎ‌യ്യയോടുകൂടെ പാൎക്കുന്ന സമയം അവരിൽ ഒരാൾ മൎഗ്ഗം അനുസരിക്കയും ഒരാൾ നിഷേധിക്കയും ചെയ്യുന്ന പക്ഷം മുമ്പിലത്തെ പോലെ ഭാൎ‌യ്യാഭൎത്താക്കന്മാരായി ഒന്നിച്ചു പാൎക്കുന്നതിനു ന്യായമില്ലാ. ഇതു ഏതു ക്രിസ്ത്യാനികൾക്കും ലംഘനമാകുന്നു.

൧൦൩. ക്രിസ്ത്യാനികളുടെ മൎ‌യ്യാദ പ്രകാരം വിവാഹം പുരുഷ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Syrian_Canon_1870.pdf/25&oldid=171654" എന്ന താളിൽനിന്ന് ശേഖരിച്ചത്