ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൪

ള്ളയും തകപ്പന്റെ രണ്ടാമത്തെ കെട്ടിയവളിൽ ഉണ്ടായ ആണ്മക്കളും ഉണ്ടായിരിക്കയൊ ചെയ്താൽ അവൎക്കു എല്ലാവൎക്കും അവകാശം ചെല്ലുമൊ ചെല്ലുമെങ്കിൽ വീതം എങ്ങിനെ?

ഉ. ഒരുത്തനു മാതാപിതാക്കന്മാരും സഹോദരികളും ഉണ്ടായിരിക്കുമ്പോൾ അവന്റെ മുതൽ മാതാപിതാക്കന്മാൎക്കു ചെല്ലുവാനുള്ളതും സഹോദരികൾ പോലും ഇല്ലാതെ തകപ്പനും തള്ളയും തകപ്പന്റെ രണ്ടാമത്തെ കെട്ടിയവളിൽ ഉണ്ടായ ആൺമക്കളും ഉണ്ടായിരിക്കുമ്പോൾ അവന്റെ മുതൽ അപ്പന്റെ മരണംവരെയും അപ്പനു ചെല്ലുന്നതുമാകുന്നു

൧൨. ചോ. മരിച്ചു പോയവനു കെട്ടിയവളും മക്കളും ജേഷ്ടാനു ജന്മാരും കൂടപ്പിറന്ന സ്ത്രീകളും തകപ്പന്റെ രണ്ടാമത്തെ കെട്ടിലെ മക്കളും അപ്പനും അമ്മയും ഇല്ലാതെ അപ്പൂപ്പനും അമ്മൂമ്മയും അപ്പന്റെ ജേഷ്ടാനുജന്മാരും അവരുടെ മക്കളും ഉണ്ടായിരുന്നാൽ മരിച്ചുപോയവന്റെ മുതൽ അവകാശം ആൎക്ക് എല്ലാം ചെല്ലും വീതം എങ്ങിനെ?

ഉ. മരിച്ചു പോയവനു കെട്ടിയവളും മക്കളും ജേഷ്ടാനുജന്മാരും കൂടപിറന്ന സ്ത്രീകളൂം അപ്പന്റെ രണ്ടാമത്തെ കെട്ടിലെ മക്കളും അപ്പനും അമ്മയും ഇല്ലാതെ അപ്പൂപ്പനും അമ്മൂമ്മയും അപ്പന്റെ ജേഷ്ടാനുജന്മാരും അവരുടെമക്കളും ഉണ്ടായിരുന്നാൽ മരിച്ചുപോയവന്റെ മുതൽ അപ്പൂപ്പനും അമ്മൂമ്മക്കും ചെല്ലേണ്ടതാകുന്നു

൧൩. ചോ.മരിച്ചുപോയവനു മേല്പറഞ്ഞ ആളുകൾ ആരും ഇല്ലാതെ അപ്പൂപ്പന്റെ അപ്പനും അമ്മൂമ്മയുടെ അമ്മയും അപ്പൂപ്പന്റെ ജേഷ്ടാനുജന്മാരും അപ്പന്റെ കൂടപ്പുറന്ന സ്ത്രീകളും അമ്മയുടെ കൂടപിറന്ന സ്ത്രീപുരുഷന്മാരും ഉണ്ടായിരുന്നാൽ മരിച്ചുപോയവന്റെ മുതലിനു ഇവരിൽ ആൎക്കു എല്ലാം അവകാശം ഏതു വീതപ്രകാരം?

ഉ.മരിച്ചുപോയവനു മേൽ പറഞ്ഞവര ഔമില്ലാതെ അപ്പൂപ്പന്റെ അപ്പനും അമ്മൂമ്മയുടെ അമ്മയും അപ്പൂപ്പന്റെ ജേഷ്ടാനുജ ന്മാരും അപ്പന്റെ കൂടപ്പിറന്ന സ്ത്രീകളും ഉണ്ടായിരുന്നാൽ മരിച്ചു പോയവന്റെ മുതൽ വല്ല്യപ്പൂപ്പനും വല്ല്യ അമ്മൂമ്മക്കും ചെല്ലേണ്ട താകുന്നു..

൧൪. ചോ. മൂന്നു പേരു ജേഷ്ടാനുജന്മാരുണ്ടായിരുന്നതിനാൽ ഒരുത്തൻ മരിച്ചു അവന്റെ മക്കളും ശേഷം രണ്ടുപേരും ഉള്ളപ്പോൾ ആ രണ്ടു പേരിൽ ഒരുത്തൻ മക്കളില്ലാതെ മരിച്ചു പോയാൽ അവന്റെ മുതലിനു ആൎക്കെല്ലാം ഏതു വീപ്രകാരം അവകാശം





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Syamlalvskrishnakrupa എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Syrian_Canon_1870.pdf/31&oldid=171661" എന്ന താളിൽനിന്ന് ശേഖരിച്ചത്