ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൫

ഉ. മൂന്നു പേർ ജേഷ്ടാനുജന്മാരായിരുന്നതിൽ ഒരുത്തൻ മരിച്ചു അവന്റെ മക്കളും ശേഷം രണ്ടു പേരും ഉള്ളപ്പോൾ ആ രണ്ടു പേരിൽ ഒരുത്തൻ മക്കളില്ലാതെ മരിച്ചുപോയാൽ അവന്റെ മുതൽ മക്കളുണ്ടായ ശേഷം മരിച്ചവന്റെ മക്കൾക്കും ജീവനോടിരിക്കുന്നവൎക്കും ഒന്നുപോലെ അവകാശമാകുന്നു.

൧൫. ചോ. തകപ്പൻ മുതലായ മേൽ പൊട്ടുള്ള പരമ്പൎക്കും പുത്രൻ മുതലായ കീഴ്പോട്ടുള്ള പരമ്പൎക്കും എത്ര ദൂരം വരെ അവകാശം ചെല്ലും?‍ ഉ.അപ്പൻ മുതലായി മെൽപോട്ടുള്ള പരമ്പൎക്കും പുത്രൻ മുതലായ കീഴ്പോട്ടുള്ള പരമ്പൎക്കും ഏഴെഴ തലമുറവരെ അവകാശ സംബന്ധമുണ്ടു. ൧൬. ചോ. 0ര0 ചോദ്യങ്ങളിൽ പറഞ്ഞിരിക്കുന്ന സംബന്ധികളിൽ ഒരുത്തൻ ഇരിക്കുമ്പോൾ മറ്റൊരുത്തനു അവകാശം വരാതെയും അവൻ മരിച്ചതിന്റെ ശേഷം അവകാശം വരുന്നതായും ഉള്ള വിഷയത്തിൽ ആരാരു മരിച്ചതിന്റെ ശേഷം ആരാൎക്കു അവകാശം വരുമെന്നും ക്രമം ഏതു വിധത്തിൽ ആകുന്നു?

ഉ. മേൽ വിവരിക്കപ്പെട്ടിരിക്കുന്ന സംബന്ധികൾ എല്ലാവരും ജീവനോടിരിക്കുമ്പോൾ‌ ഒരു പുരുഷൻ മരിച്ചുപോയാൽ അവന്റെ മുതൽ ഒന്നാമതു മക്കൾക്കും മക്കളില്ലാത്ത വിഷയത്തിൽ മാതാപിതാക്കന്മാൎക്കും അവർ ഇല്ലാതെ വന്നാൽ സഹോദരന്മാൎക്കും അവരെ കഴിഞ്ഞാൽ സഹോദരിമാൎക്കും പിന്നെ അപ്പൂപ്പനും അമ്മൂമ്മക്കും അവരും ഇല്ലാതെ വന്നാൽ അപ്പന്റെ ജേഷ്ടാനുജന്മാൎക്കും അവരു കഴിഞ്ഞാൽ അപ്പന്റെ സഹോദരിമാൎക്കും അവരുടെ ശേഷം അപ്പൂപ്പന്റെ ജേഷ്ടാനുജന്മാൎക്കും മേൽ പറഞ്ഞവരെല്ലാം ഇല്ലാതെയിരിക്കുന്ന വിഷയത്തിൽ അപ്പൂപ്പന്റെ സഹോദരി മാൎക്കും ഒതുങ്ങുവാൻ ന്യായം 0രം സംബന്ധികളിൽ അടുത്തവൻ ഇരിക്കെ മറ്റവനെ ന്യായമില്ല,

൧൭, ചോ. ,സ്ത്രീധന വിഷയത്തെ കുറിച്ചു ഒരു പെണ്ണിനെ കെട്ടികൊടുക്കുന്ന സമയത്തും അതിൽ പിന്നെയും അവളുടെ കൈയ്യിലോ കെട്ടിയന്റെ കയ്യിലോ അവൾക്കായിട്ടും അവളുടെ സന്തതിക്കായിട്ടും അവളുടെഅപ്പൂപ്പനെ അമ്മയൊ കൂടുപിറന്നവരോ മറ്റു വേറെ ബന്ധുക്കളോ കൊടുക്കുന്ന മുതലിനെ അ്വൾ സ്വമേധയായിട്ടു ചിലവു ചെയ്യാമോ?

ഉ. ഒരു സ്ത്രീക്കു പിതാമാതൃസംബന്ധ വഴികളിലായി സ്തീധനമോ ദാനമോ ആയി പരസ്യത്തിൽ കിട്ടുന്ന മുതൽ തന്റെ ഭൎത്താവു ജീ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Syamlalvskrishnakrupa എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Syrian_Canon_1870.pdf/32&oldid=171662" എന്ന താളിൽനിന്ന് ശേഖരിച്ചത്