ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഹൃദയത്തിനു ഏറ്റവും തണുപ്പുവന്നു. സ്നാനം കഴിഞ്ഞശേഷം ഈ സഹോദരനെ ഉത്സാഹിപ്പിപ്പാൻ ഒരിക്കലെങ്കിലും സംഗതിവന്നിട്ടില്ല. ഈ ആദ്യസ്നേഹത്തെയും വിശുദ്ധഎരിവിനെയും കണ്ടാൽ നാണിച്ചു പോവാൻ സംഗതിയുണ്ട്. എന്നോടൊന്നിച്ച് യഹോവയെ വാഴ്ത്തുവിൻ! കാരണം അവൻ നല്ലവൻ തന്നേ, അവന്റെ ദയ യുഗപൎയ്യന്തമുള്ളതല്ലോ. ഒരു വിലാത്തിക്കാരന്റെ ഹൃദയദത്തിൽ എന്നപോലേ കത്താവിന്റെ കരുണ ഹിന്തുക്കളുടെ ഹൃദയത്തിലും വ്യാപരിക്കുന്നുവോ ഇല്ലയോ എന്നു ചിലപ്പോൾ എനിക്കു സംശയം തോന്നിയിരുന്നു. ഈ സംശയം ഇപ്പോൾ കേവലം നീങ്ങിപ്പോയി. കത്താവിന്റെ കരുണ യുഗാദികളോളം ഒരേവിധമായി തന്നേ നില്ക്കുന്നു. മേലാൽ മെല്ലേ മെല്ലേ മാത്രം നടക്കുന്നവരോടു അധികം ചോദിക്കാതെ ഞങ്ങൾക്കു ജയഘോഷം കഴിപ്പാൻ തക്കവണ്ണം ആശ്വാസം ലഭിക്കുന്നതുകൊണ്ടു അധികം ദീൎഘക്ഷാന്തി കാണിപ്പാൻ പഠിക്കേണം. അല്ലാത്ത പക്ഷം നകാരം ചാടിക്കളവാൻ ഭാവിക്കുമ്പോൾ അതിനോടൊന്നിച്ച് അനുഗ്രഹവും സാരവും ആയതും കൂടേ പോയിപ്പോയി എന്നു വ്യസനത്തോടേ കാണേണ്ടിവരും” എന്നെഴുതി.— എന്നാൽ പൌൽ ചന്ദ്രൻ മാത്രമല്ല, പ്രഭുകുമാരനായ രാമവൎമ്മനും പുറജാതികളുടെ ഇടയിൽ അനുഗ്രഹകരമായ പ്രസംഗവേല നടത്തിയ അബ്രഹാം മൂളിയും അദ്ദേഹത്തിന്റെ ഭാൎയ്യയും മറ്റോരോസ്ത്രീപുരുഷന്മാരും ഗുണ്ടൎത്ത്പണ്ഡിതൎക്കു സന്തോഷഹേതു ആയിരുന്നു എന്നു പറയാം. കൂട്ടുവേലക്കാരെക്കൊണ്ടും സായ്പിനു വളരേ ആശ്വാസമുണ്ടായിരുന്നു. പ്രാണസ്നേഹിതന്മാരായ മേഗ്ലിങ്ങ്, വൈഗ്ലൈ എന്ന സായ്പ്മാരോടൊന്നിച്ചു മാത്രമല്ല, ഹേബിക്ക്, ഈരിയോൻ, ഫ്രീത്സ്, മില്ലർ എന്നവരോടൊന്നിച്ചും തികഞ്ഞസ്നേഹഐക്യതകളോടു കൂടേ പ്രവൃത്തിച്ചു. ഗുണ്ടൎത്ത്പണ്ഡിതർ എഴുതിയ ഹേബിക്ക് സായ്പിന്റെ ജീവചരിത്രം വായിക്കുമ്പോൾ ഗ്രന്ഥകൎത്താവു അതിൽ വിളങ്ങിച്ച സ്വന്തതാഴ്മനിമിത്തം ആശ്ചൎയ്യം തോന്നും. താൻ ചെയ്തതു നിസ്സാരം എന്നും ഹേബിക്ക് സായ്പ് പ്രവൃത്തിച്ചതു സാരമേറിയതു എന്നും ഈ താഴ്മയുള്ള ദൈവപുരുഷനു തോന്നി. വിശേഷിച്ചു ൧൮(അവ്യക്തം)൦ തൊട്ടു ഹേബിക്ക് സായ്പ് കണ്ണനൂരിൽവന്നു പ്രവൃത്തിപ്പാൻ തുടങ്ങിയ ശേഷം ഈ രണ്ടു സായ്പ്മാരും ജ്യേഷ്ടാനുജന്മാരെന്നപോലെ ഒന്നിച്ചു പ്രവൃത്തിച്ചുപോന്നു. ഹേബിക്ക് സായ്പിനു ഹൃദയത്തിൽ വല്ലതും ഭാരംതോന്നിയാൽ ചിലപ്പോൾ രാത്രിയിൽ പോലും കുതിരപ്പുറത്തു കയറി തലശ്ശേരിയിൽ വരികയും സായ്പിനോടു ഹൃദയം തുറന്നു ആലോചിക്കയും ചെയ്ക പതിവായിരുന്നു. ആണ്കുട്ടികളെയും പെണ്കുട്ടികളെയും ഒക്കെയും ഹേബിക്ക് സായ്ക്ക് ഗുണ്ൎത്ത് സായ്പിന്റെ കൈയിൽ ഏല്പിച്ചു. വല്ല ബാല്യക്കാരനു ഒരു ഭാൎയ്യ വേണ്ടിവന്നാൽ

"https://ml.wikisource.org/w/index.php?title=താൾ:The_Life_of_Hermann_Gundert_1896.pdf/26&oldid=214367" എന്ന താളിൽനിന്ന് ശേഖരിച്ചത്