ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അവർ ഗുണ്ടത്.പണ്ഡിതരുടെ മദാമ്മയുടെ അടുക്കൽ ചെന്നു അവരോടു ആലോചിച്ചിട്ടു ഒരു മണവാട്ടിയെ തെരിഞ്ഞെടുക്കും. ൧൮??൭ഇൽ സഭയിൽ ആശ്ചുൎയ്യമുള്ള ഒരു ഉണൎവ്വു സംഭവിച്ചപ്പോൾ ഈ രണ്ട് ദൈവപുരുഷന്മാരുടേയും മനസ്സും ഹൃദയവും ഒന്നായ്ചമഞ്ഞു. ഇരുവരെക്കൊണ്ടും കേരളദേശത്തിനു എത്രയും വലുതായ കൃപലഭിച്ചു എന്നതിനു സംശയമില്ല. അവർ വിതെച്ച വിത്തു മിക്കവാറും വഴിയിലും പാറമേലും മുള്ളുകളിലും വീണാലും വചനം കേട്ടശേഷം അതിനെ ഹൃദയത്തിൽ കൈക്കൊണ്ടു അതു തൻ പ്രവൃത്തിയെ നടത്തുവാൻ സമ്മതിക്കുന്നവൎക്കും കുറവുണ്ടായിട്ടില്ല. ഈ ദിവസംവരേ കൎത്താവു ഗുണ്ടൎത്ത് പണ്ഡിതർമുഖാന്തരം ഈ രാജ്യത്തിനു എന്തെല്ലാം സമ്മാനമായിതന്നു എന്നറിഞ്ഞു വിലമതിക്കുന്നവരും ഉണ്ടല്ലോ. ഇപ്രകാരം സന്തോഷ സന്താപങ്ങളോടേ നടത്തിപ്പോന്ന വേലയെ താഴേ വിവർിക്കാം. ൧൮൩൯-ാം കൊല്ലം ഏപ്രിൽ മാസം ൧൨-ാം തിയ്യതി ഗുണ്ടൎത്ത് പണ്ഡിതർ ഇല്ലിക്കുന്നിന്മേൽ എത്തിയിരുന്നു. ചില മാസത്തോളം അവിടേ പ്രവൃത്തിച്ച ശേഷം താൻ സുവിശേഷം അറിയിക്കേണ്ടുന്ന സ്ഥലത്തുനിന്നു കുറേ ദൂരത്താകുന്നു പാൎക്കുന്നതു എന്നു കണ്ടു ഇല്ലിക്കുന്നിന്മേലേ ബങ്കളാവു വിട്ടു തലശ്ശേരിയിൽ ചെന്നു താമസിച്ചു. ഒരു കൊല്ലം കഴിഞ്ഞാറേ സൌഖ്യക്കേടു നിമിത്തം വീണ്ടും ഇല്ലിക്കുന്നിന്മേൽ, തന്നേ പാൎപ്പാക്കേണ്ടി വന്നു. എന്നാൽ തലശ്ശേരിയിൽ പാൎക്കുമ്പോൾ നാട്ടുകാരോടു വളരേ പരിചയിപ്പാനിടയായി. കുന്നിന്മേൽ താമസമാക്കിയപ്പോഴും അനേകർ സായ്പിനെ കാണ്മാൻ അവിടേയും വന്നു. ഇവരിൽ ൭൬ വയസ്സു പ്രായമുള്ള കുഞ്ഞി വൈദ്യർ സായ്പിൽ വളരേ ആശ ജനിപ്പിച്ചു. അദ്ദേഹം ഈ ലോകവും അതിൽ ഉള്ളവയും മായ അത്രേ എന്നു കണ്ടറിഞ്ഞു വാസ്തവമായ ഒരു ഭാഗ്യത്തിനായി കാംക്ഷിച്ചു. ബിംബാരാധന, ജാതിഭേദം മുതലായവയൊക്കേയും നിസ്സാരം എന്നും ബോദ്ധ്യമായി. ക്രിസ്തീയവിശ്വാസമാൎഗ്ഗത്തെ പോലേ രക്ഷക്കായി ഉതകുന്ന മതം മറെറാന്നുമില്ല എന്നു അദ്ദേഹം സമ്മതിക്കയും വളരേ സമയത്തോളം സായ്പിനോടു ദീഘസംഭാഷണം കഴിക്കയും ചെയ്തെങ്കിലും സ്നാനപ്പെടാതെ അവിശ്വാസത്തിൽ മരിച്ചുപോയി. അദ്ദേഹത്തിന്റെ മകനും സ്റ്റാനാൎത്ഥികളുടെ കൂട്ടത്തോടു ചേൎന്നു പഠിച്ചു, സ്നാനം ഏല്പാനുള്ള ദിവസവും കുറിച്ചു. എങ്കിലും സ്നാനപ്പെടും മുമ്പേ പോയ്ക്കളഞ്ഞു രക്ഷയില്ലാതെയായിപ്പോയി. കുറ്റ്യാദിയിലേ രാജാവു പോലും ശൃതികേട്ടു ഇല്ലിക്കുന്നിന്മേൽ വന്നു. സായ്പ് രാജാവോടും സുവിശേഷം ഘോഷിച്ചു. രാജാവോ സായ്പിനെ കോവിലകത്തു വരാൻ ക്ഷണിക്കയും ചെയ്തു. എന്നാൽ എല്ലാടവും കാണുമ്പോലേ കേരളരാജ്യത്തിലും ??

"https://ml.wikisource.org/w/index.php?title=താൾ:The_Life_of_Hermann_Gundert_1896.pdf/27&oldid=214370" എന്ന താളിൽനിന്ന് ശേഖരിച്ചത്