ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നരും ശാസ്ത്രികളും ദൈവരാജ്യത്തിൽ ക്ഷണത്തിൽ ചേരാതെ ഒന്നാമതു എളിയവരത്രേ പ്രവേശിച്ചതു. ഇവരിൽ മന്ദി എന്നു പേരുള്ള കുറേ പ്രായം ചെന്ന ഒരു ?യത്തി സായ്പിൻ്റെ ആദ്യഫലം ആയിരുന്നു. അവൾ ആദ്യം ഒരു ഇംഗ്ലീഷ്‌സായ്പിൻ്റെ വെപ്പാട്ടി ആയിരുന്നു. അതിൽ പിന്നേ ഒരു മകളോടു ഒന്നിച്ചു തലശ്ശേരിയിൽ താമസിച്ചു ദീനം പിടിച്ചാറേ അവൾ മുമ്പേ അറിയാത്ത സത്യദൈവത്തെക്കുറിച്ച് കേട്ടപ്പോൾ ആദ്യപ്രാൎത്ഥന കഴിച്ചു. ഈ ലോകത്തിലും അതിൻ ഭോഗമോഹങ്ങളിലും അവൾക്കു അന്നു മുതൽ വളരേ വെറുപ്പു തോന്നി. ഉപദേഷ്ടാവ് യേശുക്രിസ്തുവിന്റെ ജീവചരിത്രത്തെ വിവരിച്ചപ്പോൾ അവളുടെ ഹൃദയം ഉരുകി. ഒടുക്കം അവൾ “കൎത്താവായ യേശുക്രിസ്തൻ എന്നെ കണ്ടെത്തി. അതുകൊണ്ടു എനിക്കിപ്പോൾ പൂണ്ണസൌഖ്യം ഉണ്ടു” എന്നു കണ്ണുനീരോടു കൂടേ ഏറ്റു പറഞ്ഞു. ചിലപ്പോൾ ഈ അമ്മ ചോയി എന്ന ൬൦ വയസ്സുള്ള തൻ്റെ തിയ്യനെയും കൂട്ടിക്കൊണ്ടു വന്നു. അവനും സ്നാനപഠിപ്പിൽ ചേൎന്നെങ്കിലും “ജീവകാലം മുഴുവനും ഒരൊറ്റ പാപമെങ്കിലും ചെയ്തപ്രകാരം എനിക്കു ഓൎമ്മയില്ല” എന്നു ഈ സാധു ഒരിക്കൽ പറഞ്ഞപ്പോൾ സായ്പിനു അവനെക്കൊണ്ടുണ്ടായിരുന്ന ആശെക്കു വളരേ ഭംഗം വന്നു. അവൻ ഒരു നാൾ പഠിപ്പിനു വരായ്കയാൽ ഒരു ഉപദേശിയെ അവൻ്റെ വീട്ടിൽ അയച്ചാറേ “സുവിശേഷം സതൃം തന്നേ, എങ്കിലും സംബന്ധക്കാർ സമ്മതിക്കായ്കയാൽ സഭയിൽ ഇപ്പോൾ ചേൎന്നു കൂടാ” എന്നു പറഞ്ഞു. മന്ദിക്കു ൧൮?൦-ാം കൊല്ലത്തിൽ സ്നാനം ലഭിച്ചു. അവൾ അവസാനത്തോളം (൧൮൬൦) വിശ്വസ്തയായ ഒരു യേശുശിഷ്യ ആയി തന്നേ പാൎത്തു. ഇവളുടെ ഒരു മകളായ മറിയ പിന്നേത്തതിൽ കണ്ണനൂരിലേ തിമോത്ഥ്യൻ ഉപദേശിയാരുടെ ഭാൎയ്യയായിത്തീൎന്നു. വളരേ കുട്ടികളുടെ അമ്മയായി ൧൮൬o-ാം കൊല്ലത്തിൽ കൎത്താവിൽ നിദ്ര പ്രാപിച്ചു. അക്കൊല്ലം തന്നേ ജൂലായി മാസത്തിൽ വേറേ ഒരു സ്നാനവും നടന്നു. അഞ്ചരക്കണ്ടിയിലേ വേട്ടുവരുടെ ഒരു കുഡുംബം മിഖായേൽ ഉപദേശിയാരുടെ വീട്ടിൽ വെച്ച് ദൈവവചനം അല്പം പഠിച്ച ശേഷം ഇല്ലിക്കുന്നിന്മേൽ വന്നു. മങ്കാതിയും കണ്ടപ്പനും ഒരു സഹോദരിയും രണ്ടു കുട്ടികളോടൊന്നിച്ചു അല്പസമയത്തോളം ഇല്ലിക്കുന്നിന്മേൽ പാൎത്ത ശേഷം കണ്ടപ്പനൊഴികേ മറെറല്ലാവരും പൊയ്കളഞ്ഞു. ഈ കണ്ടപ്പനോ സ്നാനത്തിൽ യോസേഫ് എന്ന പേർ കിട്ടി. അദ്ദേഹം ഉപദേശിയായിത്തീരുകയും പ്രയോജനമുള്ള ഒരു കൎത്തൃവേലക്കാരനായി പ്രവൃത്തിക്കയും ചെയ്തുപോന്നു. വേട്ടുവർ നിമിത്തം സായ്പ് ചിലപ്പോൾ നന്ന നിരാശപ്പെട്ടിരുന്നതുകൊണ്ടു ഈ സ്നാനം,സായ്പിന്നു ഒരു വലിയ ആശ്വാസമായിത്തീൎന്നു. അഞ്ചരക്കണ്ടി

"https://ml.wikisource.org/w/index.php?title=താൾ:The_Life_of_Hermann_Gundert_1896.pdf/28&oldid=214371" എന്ന താളിൽനിന്ന് ശേഖരിച്ചത്