ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ളരെ പ്രീതിയായിട്ടുള്ളതുമാണ്. പണ്ടു തന്നേയും സൈന്യങ്ങളേയും നശിപ്പിക്കുവാനായി ശത്രുക്കൾ പ്രയോഗിച്ചതായ ആട്ടങ്ങ എന്ന അസ്ത്രം ഇപ്പോൾ തനിക്കു വളരെ സന്തോഷമായി പരിണമിച്ചിരിക്കുന്നു. തങ്ങളെ എറിഞ്ഞതിന്നു വല്ലവരും ചൊറിഞ്ഞു പായുന്നുണ്ടെങ്കിലും പകരം ചോദിക്കുന്നത് ഭഗവതിക്കു കോപത്തിന്നു ഹേതുവാകായാൽ അങ്ങിനെയാരും ചെയ്യുന്നില്ല. നമ്മുടെ കവിക്കുതന്നെ ഇക്കൊല്ലം രണ്ടുമൂന്നു ഏറുകൊണ്ടതു അദ്ദേഹത്തിന്റെ ശതകത്തിൽ പ്രസ്ഥാപിക്കാത്തതു ലജ്ജകൊണ്ടായിരിക്കാം. പന്തിരടിപൂജ 9 മണിക്കു കഴിഞ്ഞതിനുശേഷം ഈ ആട്ടങ്ങ ഏറു അവസാനിക്കുന്നതും പൂജ തുറന്നതിനുശേഷം എറിഞ്ഞാൽ ശേഷം ചോദിക്കാവുന്നതുമാണ്.

കലികാലവും മാന്ധാതാവിന്റെ വിയോഗവും

മാന്ധാതാവ് അനവധി കാലം തിരുമാന്ധാംകുന്നത്തിരുന്ന് സേവിച്ചതിന്നു ശേഷം തനിക്കു മുക്തി അടയേണ്ടുന്ന കാലം അടുത്തതിനാൽ ഈ ക്ഷേത്രത്തെ വല്ല വിശിഷടന്മാരിലും ഭരമേല്പിപ്പാൻ ഉറച്ച് കാത്തുകൊണ്ടിരിക്കുന്ന അവസരത്തിൽ ഒരുനാൾ മണിയുടെ നാദം കേട്ട് ആ മലയിൽകൂടി പോവുന്ന രണ്ടു ബ്രാഹ്മണോത്തമന്മാർ മാന്ധാതവിന്റെ മുമ്പിൽ എത്തി നമസ്കാരത്തെ ചെയ്തു. മഹൃഷി അതിസന്തുഷ്ടനായി ഇവരോടു സർവ്വവൃത്താന്തവും പറഞ്ഞ് ഇവരിൽ തന്റെ വിഗ്രഹത്തേയും മറ്റും ഭരമേല്പിച്ച് അവിടുത്തെ പൂജാവിധിയേയും മറ്റും പ്രദിപാദിക്കുന്ന ഒരു ഗ്രന്ഥം ഇവർക്ക് കൊടുത്ത് ശ്രീമൂലസ്ഥാ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Thirumandham_kunnu_vaishishyam_1913.pdf/12&oldid=171744" എന്ന താളിൽനിന്ന് ശേഖരിച്ചത്