ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സന്താപമെല്ലാം തീർന്നു വന്നിതു സുമംഗളം. മന്നിമിത്തമായനുഷ്ഠാനങ്ങൾ മുടങ്ങുന്ന- തിന്നിയും കൂടുന്നതു കഷ്ടമായ്വരുമല്ലോ എന്നതുമൂലം ഗൃഹസ്ഥവ്രതാചരണത്തി- നിന്നേരം നന്ദിച്ചെചുന്നെള്ളൂക മഹാമതേ. സ്വർണ്ണരത്നാദിയോടുകൂടെ നിന്തിരുവടി- യൊന്നിച്ചു പോരും സൈന്യവൃന്ദവും ഭരതനും രാഘവവചസ്സേവം കേട്ടതിസന്തുഷ്ടനാ- യാഗമതത്വജ്ഞനാം മൈഥിലൻ ചൊല്ലീടിനാൻ ഇക്ഷ്വാകുവംശത്തോടു ബന്ധമുള്ളവരിത്ഥ- മുത്തമവചസ്സു താൻ കേൾക്കുമേ ധരാപതേ ഇത്തരം പറഞ്ഞശ്രുപൂർണ്ണനേത്രനായ് രഘു സത്തമൻ തന്നെയനുഗ്രഹിച്ചാൻ മിഥിലേശൻ പിന്നെ നന്ദിനിമാരെയാശ്വസിപ്പിച്ചും വീണ്ടും മന്നവനോടു യാത്ര ചൊല്ലിയും പുറപ്പെട്ടാൻ രാഘവഗുണമോരോന്നോർത്തോർത്തു കൃതാർത്ഥനായ് രാഘവശ്വശുരനും സ്വപൂരം പ്രാപിച്ചുടൻ രാകേന്ദുമുഖിമാരാം പുത്രിമാർക്കേകീടുവാൻ സാകേതപുരത്തിലെക്കയച്ചാൻ ബഹുധനം. രാമചന്ദ്രനും മറ്റു ഭൂപതിമാരെയെല്ലാം സാമോദം മാനിച്ചയച്ചീടിനോരനന്തരം മിത്രവര്യനാം മിത്രാത്മജനെപ്പുണർന്നുകൊ- ണ്ടിത്തരമരുളിച്ചെയ്തീടിനാനൊരുദിനം. സന്മതേ സൗമ്യമിത്രനന്ദനം സഖേ ഭവാൻ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Dhwanidv എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Uthara_rama_charitham_Bhashakavyam_1913.pdf/29&oldid=171938" എന്ന താളിൽനിന്ന് ശേഖരിച്ചത്