ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രമ്യയാം കിഷ്ക്കിന്ധയിൽ പോയിനി വാണീടണം 25 അന്നന്നു സംഭവിച്ചീടുന്നൊരു വൃത്താന്തങ്ങ-ളൊന്നൊഴിയാതെയറിയിക്കുവൻ ഭവാനെ ഞാൻ. ശത്രുഹീനമായുള്ള രാജ്യത്തേയെല്ലാം മന്ത്രി-സത്തമരൊത്തു കാത്തു വാൾക നീ വഴിപോലെ. ഉത്തമോത്തമനാകുമംഗദൻ തന്നെ പ്പരം ചിത്തമോദേന നോക്കി രക്ഷിച്ചീടണം ഭവാൻ. 100 മാരുതിയായ വീരൻ തന്നെയുമഴലേതും ചേരാതവണ്ണം പരിപാലിച്ചീടണം സദാ. ജാംബവാൻ മുതലായ മാന്യന്മാരെയുമേറ്റം സമ്മൊദമോടു കാത്തുകൊള്ളേണം യഥാസുഖം. ഊനമെന്നിയേ മൽകാര്യാർത്ഥമായഹോ നിജ- പ്രാണനെപ്പോലും കളയുന്നൊരീ വീരന്മാരെ മാനിച്ചീടണം വഴിപോലെയങ്ങൊരുവർക്കും മാനസേ സുഖക്കേടിന്നിടയാക്കരുതേതും. മാനവശ്രേഷ്ഠൻ വീണ്ടുമിത്തരമരുൾചെയ്തു വാനരക്കുലേന്ദ്രനെപ്പുൽകിനാൻ ബാഷ്പാകുലം. ഭാനുപുത്രനും രഘുനായകപദാംബുജ വീണുസാഷ്ടാംഗം നമിച്ചീടിനാൻ സഗൽഗഭം. പിന്നെ രാജേന്ദ്രൻ മഹാത്മാവായ വിഭീഷണൻ- തന്നുടെ കയ്യും പിടിച്ചാദരാൽ ചൊല്ലീടിനാൻ. നിർമ്മലമതേ ധർമ്മജ്ഞോത്തമ ഭവനുള്ള ധർമ്മനുഷ്ഠാനങ്ങൾക്കു സമ്മതം നൽകീടുന്നേൻ. ഭ്രാതാവാകിയ വിത്തനാഥനുംക്കർമ്മത്തിൽ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Dhwanidv എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Uthara_rama_charitham_Bhashakavyam_1913.pdf/30&oldid=171940" എന്ന താളിൽനിന്ന് ശേഖരിച്ചത്