ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നാലാംസർഗ്ഗം

പൃഥ്വീനന്ദിനിയൊത്തു സുഖമായ് രമിച്ചുതേ. ജാനകിതാനും മാതൃവർഗ്ഗത്തെദ്ദിനംതോറും മാനിച്ചു ഭക്ത്യാ കൂപ്പിശ്ശുശ്രൂഷിച്ചനന്തരം നാനാരത്നാലംകൃതഭൂഷണമോരോന്നണി- ഞ്ഞാനതഗാത്രി ദിവ്യചന്ദനം ചാർത്തിക്കൊണ്ടും കഞ്ചുകികളെവെല്ലും കുഞ്ചിതപൂഞ്ചായലി- ലഞ്ചിതപുഷ്പമാല്യസഞ്ചയം ചൂടിക്കൊണ്ടും പഞ്ചബാണന്റെ നെഞ്ചുമഞ്ചിടും വിലാസങ്ങ- ളഞ്ചാതെ ചിന്തുംമാറു സഞ്ചാരമാർന്നുംകൊണ്ടും ചഞ്ചലാളകങ്ങളാം ചഞ്ചളീകാളിദ്യുതി തഞ്ചിടും മുഖാബ്ജത്തിൽ പുഞ്ചിരി തൂകിക്കൊണ്ടും കാഞ്ചനമയമായ കാഞ്ചിതന്നൊളികൊണ്ടു പൂഞ്ചേലയ്ക്കെഴും ഭംഗി കിഞ്ചന കൂടിക്കൊണ്ടും രാമനോടൊത്തു രമിച്ചീടുവാനുൽകണ്ഠയാൽ കാമരൂപത്തെപ്പൂണ്ട രാജലക്ഷ്മിയെപ്പോലെ നാഥപാർശ്വത്തിൽ ശചീദേവിചെന്നീടുംവിധം 60 സങ്കടകാലങ്ങളിലന്നന്നുഹൃദന്തരേ സങ്കൽപ്പിച്ചുള്ളപോലെ രമിക്കുമവർക്കഹോ, അന്തമെന്നിയേവനവാസ ദുഃഖങ്ങളെല്ലം ചിന്തയിൽ തേറിപ്പരം സുഖമായ് തീർന്നൂ തുലോം. അത്ഭുതചരിത്രന്മാരാകിയോരവരോരോ- ചിത്രമന്ദിരങ്ങളിൽ സുചിരം ക്രീഡിച്ചുടൻ കൃത്രിമശൈലാരാമനദ്യാദിദേശങ്ങളി-




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vijayavarmapr എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Uthara_rama_charitham_Bhashakavyam_1913.pdf/36&oldid=171946" എന്ന താളിൽനിന്ന് ശേഖരിച്ചത്