ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അഞ്ചാംസർഗ്ഗം. 39

വന്നു വന്ദിച്ചു ഭദ്രൻ ചാരസത്തമൻ മന്നവശ്രേഷ്ഠനുമപ്പോളവനോടു മന്ദസ്മിതം ചെയ്തു ചൊല്ലിനാനിത്തരം. എന്തുള്ളു വാർത്താവിശേഷങ്ങൾ നാട്ടിലു- മെന്തു വൃത്താന്തമിപ്പട്ടണം തന്നിലും എന്നെക്കുറിച്ചെന്തുരയ്ക്കുന്നുവെന്നതു- മൊന്നൊഴിയാതെ ചൊല്ലീടുക ഭദ്ര നീ. എന്നതു കേട്ടവനേറ്റം വിനീതനാ- യഞ്ജലി ബന്ധിച്ചുണർത്തിച്ചു മെല്ലവേ. പത്തനത്തിങ്കലും നാട്ടിലുമുള്ളോരു വൃത്താന്തമോർത്തോളമേറ്റം സുമംഗളം. രാവണനെക്കൊന്നു നേടിയ സൽകീർത്തി- യാവിർമ്മുദാ പുരവാസികളേവരും നാനാവിഷയങ്ങൾതോറും വസിക്കുന്ന മാനുഷരും പുകൾത്തീടുന്നിതേറ്റവും. ഇത്ഥം പറയുന്ന ഭദ്രന്റെ ഭാവങ്ങ- ളത്രയും സൂക്ഷിച്ചരുൾചെയ്തു മന്നവൻ ഭദ്ര നീ ചൊൽകെടോ നമ്മെക്കുറിച്ചിഹ മർത്ത്യരോതും ഗുണദോഷങ്ങളൊക്കയും സത്യമായെന്നും വിടാതെകണ്ടനോടു നിസ്സംശയം പറഞ്ഞീടുക സന്മതേ. എന്നാലതുകേട്ടു നന്മകൾ ചെയ്തിടാം പിന്നീടശുഭങ്ങൾ ചെയ്യാതിരുന്നിടാം. രാജ്യം പരമോത്തമെന്നിരിക്കിലും.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Uthara_rama_charitham_Bhashakavyam_1913.pdf/44&oldid=171955" എന്ന താളിൽനിന്ന് ശേഖരിച്ചത്