ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

46

ഉത്തരരാമചരിതം

ഒട്ടുനാൾ ജീവിച്ചിരുത്തേണമെന്നെയെ-
ന്നുൾത്താരിൽ നിങ്ങൾക്കപേക്ഷയുണ്ടെങ്കിലോ
മുറ്റുമെന്നിൽ കനിവാർന്നിതിന്നാരുമി-
ന്നൊട്ടും വിരോധമോതാതിരുന്നീടണം.
ഇത്തരം ചൊല്ലിജ്ജനകാത്മജതന്നി-
ലത്യന്തരൂക്ഷനായ്‌ത്തീർന്ന രാജേന്ദ്രനെ
ചെത്തും തടയുന്നതിന്നവരാരുമേ
ശക്തരായീലനുമോദിച്ചുമില്ലവർ.
ശോകാഗ്നിയാലുരുകി ബാഷ്പധാര പൂ-
ണ്ടാകുലരായവരേവരും വാഴവേ
രാഘവൻ ലക്ഷമണനെപ്പാർത്തു ഗൽഗദ-
വേഗത്തൊടേവം പറഞ്ഞിതു പിന്നെയും.
സൌമ്യ! സൌമിത്രേ! കുമാര! നിന്നാര്യയാം
നിർമ്മലശീലയ്ക്കു ദോഹദം മൂലമായ്‌
രമ്യഗംഗാനദീതീര തപോവനം
കാണ്മതിന്നേറ്റം കൊതിയുണ്ടു മാനസേ.
ആകയാൽ നാളെ പ്രഭാതേ സുമന്ത്രനൊ-
ത്താകുലശൂന്യമാം തേരിൽ കരേറ്റി നീ
ലോകൈകപാവനിയെക്കൊണ്ടുപോയഥ
വൈകാതെ കാറ്റിൽ കളഞ്ഞു പോന്നീടണം.
ജഹ്നുകന്യാനദിയ്ക്കക്കരെയെങ്ങതി-
പുന്യമായീടും തമസാതടാന്തികെ
വന്ദ്യൻ മഹാമുനി വാല്മീകിവാഴുന്ന
ധന്യമാം ദിവ്യാശ്രമസ്ഥലമില്ലയോ






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sgurudas എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Uthara_rama_charitham_Bhashakavyam_1913.pdf/51&oldid=171963" എന്ന താളിൽനിന്ന് ശേഖരിച്ചത്