ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അഞ്ചാംസർഗ്ഗം. 47

തത്സമീപേ ജനശൂന്യപ്രദേശത്തു നിസ്സംശയമസ്സതിയെ ത്യജിച്ചു നീ ശീഘ്രം വരിക തേ നന്മയുണ്ടാമെന്റെ വാക്കുകേട്ടീടുക രാഘവനന്ദന. 240 വൈദേഹിയെക്കുറിച്ചീവിഷയത്തിൽ നീ- യേതും മറുത്തു ചൊല്ലീടരുതൊന്നുമേ ആകയാൽ പൊയ്ക്കൊൾക തെല്ലമിക്കാര്യത്തി- ലാകുലം വേണ്ട വിചാരവും വേണ്ട തേ. ഇന്നിതിന്നല്പം വിരോധമായ് ചെയ്കിലോ നിന്നിലത്യന്തം പരാഭവമുണ്ടുമേ എന്നുടെ ശാസനം കേൾക്കുന്നവനെങ്കി- ലിന്നു ഞാൻ ചൊന്നതു നീ നടത്തീടണം. എന്നു ചൊല്ലിദ്ധാരധാരയായ് വീഴുന്ന കണ്ണുനീരാലേ മുഖം കഴുകിത്തദാ മന്നവൻ ധർമ്മരൂപൻ രഘുനായക- നിന്ദ്രിയമെല്ലാം തളർന്നു മാൾകീ തുലോം. താതാജ്ഞയാ മാതൃകണ്ഠം ഭൃഗൂത്തമൻ ഛേദിച്ചതും ധരിച്ചുള്ള സൌമിത്രിയും ഏതുമൊന്നോതാതെ യഗ്രജശാസനം ചേതസാ കയക്കൊണ്ടു കൂപ്പി നിന്നീടിനാൻ 256

ദണ്ഡകം

അക്കാലമക്കറിനകൃത്യോദ്യമേ രവിയു- മബധൌ പതിപ്പതിനൊരുങ്ങി, ദിനരുചിമയങ്ങീ,




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Uthara_rama_charitham_Bhashakavyam_1913.pdf/52&oldid=171964" എന്ന താളിൽനിന്ന് ശേഖരിച്ചത്