ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

56 ഉത്തരരാമചരിതം.

ഹാഹാ രഘൂ ത്തമ മാമെന്നു രോദിച്ചു മോഹം കലന്നിർതു പിന്നെയുമഞ്ജസാ വാവിട്ടുറക്കെക്കരഞ്ഞു സൌമിത്രിയു- മാവുന്ന മട്ടുണർത്തീടിനാൻ പിന്നെയും. ഉൽബുദ്ധയായേറെ വാടിത്തളന്നർഥ ബഷ്പങ്ങൾ തൂകിച്ചിരം കിടന്നാളവൾ. ഉൾക്കാമ്പു വെന്തുരുകിക്കൊണ്ടിടയ്ക്കിട- യ്ക്കുച്ശ്വാസമോടു തേങ്ങിക്കരഞ്ഞീടിനാൾ. കുറ്റമില്ലാതെതാൻ ധിക്കരിച്ചെങ്കിലും ചെററും പതിയെ നിന്ദിച്ചീല സാധ്വിയാൾ. നിത്യദുഃഖം കലരും തന്റെ ദുഷ്കൃത- ശക്തിയെത്താൻ പഴിച്ചാൾ പലവട്ടവും. സൌമിത്രിയുമപ്പതിവ്രതയെച്ചിരാൽ സാമവാക്യങ്ങളാലാശ്വസിപ്പിച്ചുടൻ ഭുമീശനിഘ്നനാമെൻ കടുംക്രൂരത സ്വാമിനി നീ പൊറുക്കെന്നു വീണീടിനാൻ. 180 വൈദേഹി മന്ദം പറഞ്ഞിതു നിന്നിൽഞാൻ പ്രീതയായേൻ ചിരം ജീവിക്ക സൌമ്യ നീ ചേതസി ബോധമുണ്ടിങ്ങു മേ നീ തവ ഭ്രാതാവിനാൽ പരാധീനനെന്നുള്ളതും. കല്പനപോലഹോ ചെയ്ക ദുഃഖാബ്ധിയിൽ കീൾപ്പൊട്ടൊഴുകീടുമെന്ന ത്യജിക്ക നീ ഇപ്പോളിഹ ഞാനുരയ്ക്കുന്നവസാന-

വാക്കു കൂടിക്കേട്ടിടേണമേ സൌമ്യ നീ.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Uthara_rama_charitham_Bhashakavyam_1913.pdf/61&oldid=171974" എന്ന താളിൽനിന്ന് ശേഖരിച്ചത്