ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഏഴാം സർഗ്ഗം 61

ണ്ടായാസമാർന്നൊഴിക്കും ജലശീകരം

വായുദേവൻ ദൈന്യമോടഥ കൊണ്ടുവ-
ന്നായവണ്ണം തളിച്ചങ്ങു വീയീടിനാൻ.
പിന്നെച്ചിരേണ ബോധം വീണനേരത്തു
വന്നശോകേന പൊട്ടിക്കരഞ്ഞാളവൾ.
ഖിന്നയായ് ദിക്കുകൾ സാമസ്രീമീക്ഷിച്ചഹോ
കുന്ദനം ചെയ്താൾ കുരരിപോലെച്ചിരം
പുല്ലും സമിത്തം ഹരിപ്പതിന്നാവഴി
മെല്ലെഗ്ഗമിക്കുന്നു വാല്മീകിശിഷ്യരും.
വല്ലാത്ത ദീനസ്വരമതു കേട്ടപ്പൊ-
ളല്ലലോടും തൽസമീപത്തിലെത്തിനാർ.
രാഘവപത്നി രോദിപ്പതു കണ്ടവർ
വേഗേന താപസേന്ദ്രാന്തികേ ചെന്നുടൻ
ശോകം മുഴുത്തവൾ കേഴും പ്രകാശങ്ങ-
ളാകവേ ചൊന്നാർ സസംഭ്രമമഞ്ജസാ.
ഏതോമഹാനാമൊരാളുടെ പത്നിയെ-
ന്നോതാമവൾ ഞങ്ങൾ മുമ്പു കാണാത്തവൾ
ഖേദം കലർന്നു തളർന്നു വക്ത്രംവര-
ണ്ടാധിയോടും കരയുന്നിതു കാനനേ. 40
മാമുനേ ചെന്നു നോക്കീടുക തെല്ലുമേ
താമസിക്കാതെഴുനെള്ളുക വേണമേ
ഭാഗീരഥീതൻ സമീപേ കിടക്കുന്നു
ശോകം പൊറുക്കാതെ രോദിച്ചു രോദിച്ചഹോ.
ഏവമാബ്ബാലകർ ചൊല്ലുന്നതു കേട്ടു






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jithintom08 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Uthara_rama_charitham_Bhashakavyam_1913.pdf/66&oldid=171979" എന്ന താളിൽനിന്ന് ശേഖരിച്ചത്