ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

68

ഉത്തരരാമചരിതം

ശൂലവും തൽ‌പ്രസാദേ ലഭിച്ചാനവൻ.
കാലക്രമാലവനുണ്ടായ നന്ദനൻ
കാലോപമൻ ലവണൻ മഹാദാരുണൻ.
ഭൂപതേ ബാല്യം മുതൽക്കു താനെത്രയും
പാപകൎമ്മങ്ങൾതാൻ ചെയ്യുന്നു നിഷ്ഠുരൻ.
സദ്വൃത്തനാം താതനെന്തുചെയ്തിട്ടുമാ-
ദുഷ്ടതയ്ക്കേതും കുറവു വന്നീലഹോ.
പുത്രന്റെ ദുൎവ്വിനീതത്വങ്ങൾ കണ്ടതി-
ഹൃത്താപമോടും മധുവാം മഹാസുരൻ
ചിത്രമാകും തൻപുരവുമാശ്ശൂലവും
ത്യക്ത്വാ ഗമിച്ചീടിനാൻ വരുണാലയേ.  200
ശൂലം ധരിച്ചുകൊണ്ടാലവണാസുരൻ
മാലോകരെപ്പീഡ ചെയ്യുന്നു നിത്യവും
കാലാന്തകപ്രഭാവാലവൻതൻ കരേ
ശൂലമുള്ളപ്പോൾ വധിക്കരുതാൎക്കുമേ.
യാമുനമാം പുണ്യദേശേ വസിക്കുന്ന
മാമുനിമാർ ചെയ്തുപോരും മഖങ്ങളും
താമിസ്രനാമവൻ നിത്യം മുടക്കുന്നു
ഭൂമീപതേ കാത്തുകൊൾക നീ സാമ്പ്രതം.
ഇന്നിങ്ങു ലോകൈകരക്ഷിതാവായുള്ള
മന്നവനായ് ഭവാൻ വാണുകൊള്ളും വിധൌ
ദുൎന്നയനെശ്ശപിച്ചേറ്റം തപോവ്യയം
വന്നാലതേറ്റവും നിന്ദ്യമല്ലോ വിഭോ.
ഉഗ്രസംഹാരകാലങ്ങളിൽ ഭീഷണ-






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Uthara_rama_charitham_Bhashakavyam_1913.pdf/73&oldid=171987" എന്ന താളിൽനിന്ന് ശേഖരിച്ചത്