ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എട്ടാം സർഗ്ഗം 79

യാമുനതീരസ്ഥരാം മുനികൾക്കുടൻ സുചിരമതികഠിനതപതപ്തരാം ലോകർക്കു ജീവനദം വനദധ്വാനമെന്നപോൽ. അഥ വിവിധബഹുമതിയൊടവനെയവർ സൽകരി- ച്ചന്നു രാവങ്ങു വസിപ്പിച്ചിതാദരാൽ ദിതിജനുടെ കടുത പരമോരോന്നുമോതിനാ- രത്താപസർ താപസംഹാരിസന്നിധൌ ഉഷസി പുനരധികശുഭകമ്മർങ്ങൾ ചെയ്തവ- രേകും ജയാശിസ്സു പിൻതുണയായുടൻ നൃപനനലസദൃശരുചി പോയിതു ദൈത്യനെ- ക്കൊൽവാനവൻ വാനവന്മാർ പുകൾത്തുവോൻ. ദൃഢകവചനിഹിതവരശസ്ത്രങ്ങളിൽ ബാല- സൂര്യാഭ തട്ടി ദ്വിഗുണദ്യുതിയൊടും മഹിതതരഹയമതിൽ മഹാത്മാ ഗമിച്ചു കൺ- ചിന്നുമാറന്നു മാറാതവർ പാർക്കവേ. മധുനഗരസവിധഭുവി ചെന്നുടനദുഷ്ട- ദൈത്യൻ പുറത്തു ഗമിച്ചതറിഞ്ഞവൻ സപദി പുരവരവിപുലഗോപുരം പ്രാപിച്ചി- തർക്കോപമൻ കോപമന്ദീകൃതാഹിതൻ. കുലചിലയൊടരചനുരുതേജസാ ഗോപുര- ദ്വാരമാരാൽ തടഞ്ഞങ്ഹു നിൽക്കും വിധൌ അസുരഭടരഖിലമതിഭീതി പൂണ്ടൊന്നിനു- മാകാതെ ചാകാതെചത്തമട്ടായഫോ. നൃപനുടയഭടരുമതിവേഗേന തൽപുര-




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Uthara_rama_charitham_Bhashakavyam_1913.pdf/84&oldid=171999" എന്ന താളിൽനിന്ന് ശേഖരിച്ചത്