ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

80

ഉത്തരരാമചരിതം

സീമനി നാലുപാടും ചെന്നണഞ്ഞുടൻ
ദ്വിജകുലപതി ലവണനെത്തും മഹാപഥ -
പ്രാന്തമേകാന്തമേ കാത്തു നിന്നീടിനാർ.
രഘുനൃവരഭടരവരൊരോതരം വ്യൂഹങ്ങൾ
ഗൂഢമായങ്ങുറപ്പിച്ചു ചുറ്റും വിധൌ
മൃഗപതികളൊളിവിനൊടു സഞ്ചരിക്കും കൊടും -
കാടുമന്നാടുമന്നന്യൂനമായ് തുലോം.  172

ദണ്ഡകം


ഒട്ടങ്ങു ചെന്നളവു പെട്ടെന്നു കേട്ടിതൊരു
ധൃഷ്ടാട്ടഹാസമതിഘോരം, ദുഷ്ടജനപരവശത
വിട്ടകലുമാറധികപുഷ്ടിയൊടടുത്തിതതു പാരം.
ജ്യാഘോഷമപ്പൊഴുതമോഘപ്രതാപി നൃപ -
നാഹോ മുഴക്കി ബഹുഭീമം, ശ്ലാഘയൊടു സപദി വര -
വാഹനിരയേറിയമരൌഘവുമണഞ്ഞു ദിവി കാമം,
അമ്പോ കടുത്തപുക ജൃംഭിച്ച മട്ടുടനെ
മുമ്പിൽ തെളിഞ്ഞിതൊരുരൂപം, സംഭ്രമിതസത്വമുരു -
ദൃംഭമൊടു പായുമൊരു വമ്പുടയ ജംഗമധരാഭം.
ചെമ്പിച്ച കേശമിടകൊമ്പിച്ച മീശ കനൽ
ചാമ്പുന്നകണ്ണുകൾ കഠോരം, കമ്പിതദിഗന്തമല -
റുമ്പൊളതുകാട്ടി ശശിഡിംഭസമദംഷ്ട്രകൾ കരാളം.




‌___________






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Uthara_rama_charitham_Bhashakavyam_1913.pdf/85&oldid=172000" എന്ന താളിൽനിന്ന് ശേഖരിച്ചത്