ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഉത്തരരാമചരിതം.

ഏവം മിഥിലാത്മജയോടുതാഘവ- ദേവനോരോന്നരുൾ ചെയ്തിരിക്കെത്തദാ- പാവനം വാഹനമങ്ങു നന്ദിഗ്രാമ- ഭൂവിന്നരികത്തണഞ്ഞിതു വിദ്രുതം. അസ്ഥലത്തല്ലോ വസിക്കുന്നിതു ധർമ്മ- തൽപരനായ ഭരതൻമഹാമതി നിത്യവും രാമനാം ജ്യേഷ്ഠനെയോർത്തയകൊ-ണ്ട ത്തൽപൂണ്ടേറ്റം മെലിഞ്ഞ ദേഹത്തോടും ചീരങ്ങളും ജടയും ധരിച്ചൈപ്പൊഴും ശ്രീരാമവൃത്താന്തമോരോന്നുചൊല്ലിയും പാരിച്ചദുഃഖത്തൊടും നെടുവീർപ്പിട്ടു- മോരോദിനം കഴിച്ചീടൂന്നു നിർമ്മലൻ ധർമ്മാത്മകൻ ഭുജിപ്പീലന്നമൊന്നുമേ ബ്രഹ്മചര്യത്തോടുമന്നിൽ കിടന്നീടൂം കല്മഷം തീരേണമെ മമയെന്നുമാ- സ്സന്മതിഗൽഗദം പൂണ്ടുരചെയ്തിടും നിത്യവും ഭാസ്വാനുദിക്കുമ്പൊളാസ്സാധു- വൃത്തൻതൊഴുതുകൊണ്ടർത്ഥിക്കുമിത്തരം. ദുഷ്‌കൃതനാശന സ്വാമിൻ ദയാനിധേ ദുഷ്‌കൃതം മേ ദ്രുതം തീർത്തരുളേണമെ. കർമ്മസാക്ഷിൻ ജഗൽ പൂജ്യനാം ശ്രീരാമ- നെന്മൂലമല്ലോ നടക്കുമാറായ്‌വനേ എന്തുപാപം ഞാനതിന്നുചെയ്തീടിലും നിന്തിരുവുള്ളം കനിഞ്ഞുതീർക്കേണമെ.



























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jaimoen എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Uthara_rama_charitham_Bhashakavyam_1913.pdf/9&oldid=172005" എന്ന താളിൽനിന്ന് ശേഖരിച്ചത്