ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

88 ഉത്തരരാമചരിതം

പത്തുദിക്കും നിറഞ്ഞുൽഗമിച്ചു തദാ സത്വജാലങ്ങളും സർവഭൂതങ്ങളും പെട്ടെന്ന് പേടിച്ചു സംഭ്രമിച്ചു ഭൃശം. വില്ലാളി വീരനാം ശത്രുഘ്നനും നിജ വില്ലാശു തൻ ചെവിയോളം വലിച്ചുടൻ ഉഗ്രതയേറുമാബാണം ലവണന്റെ വക്ഷസ്സു നോക്കിയൂക്കോടു വിട്ടീടിനാൻ. ഘോരമാം നാരായണാസ്ത്രമഹോരഗം പാരം കടുമിന്നൽ പോലെ ജ്വലിച്ചഹോ പാരിച്ചമാറതു കീറിപ്പളർന്നുട - നാരാവമോടും തിരിച്ചിതു സത്വരം. വജ്രമേറ്റദ്രി വീണീടുന്നതുപോലെ നിർജ്ജീവനായസുരൻ പതിക്കും വിധൌ പൃഥ്വിക്കുളവായ കമ്പമോടൊന്നിച്ചു സജ്ജനഹൃൽക്കമ്പമെല്ലാമൊഴിഞ്ഞുതേ. 180 സന്നതപർവമാമേകബാണത്തിനാൽ ദുർന്നയദൈത്യനെക്കൊന്ന ശത്രുഘ്നനും ഇന്ദ്രാരിവൈരിതൻ ഭ്രാതൃതയ്ക്കിന്നുതാൻ വന്നൂ കൃതാർത്ഥത്വമെന്നു നണ്ണീടിനാൻ . രാവണനെക്കാളുമുഗ്രനാം ദൈത്യനെ - യാവിധം കൊന്നതു കണ്ടോരമരരും ആവിർമുദാ പുകൾത്തീടിനാർ മേൽക്കുമേൽ ഭൂവരനും രൂപാനമ്രനായാൽ തുലോം. പാവനന്മാരാം മുനീന്ദ്രരാവീരനെ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Uthara_rama_charitham_Bhashakavyam_1913.pdf/93&oldid=172009" എന്ന താളിൽനിന്ന് ശേഖരിച്ചത്