ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
9


ഭൂമി ഉടമസ്ഥന്മാരേക്കാൾ അധികം പൂൎണ്ണമായ ഉടമയോടു കൂടി അവർ ഭൂമിയെ കൈവശം വെച്ചു വന്നതായി വിചാരിക്കപ്പെടേ ണ്ടതാണ്. മലബാറിൽ നടപ്പുള്ള കാണം അല്ലെങ്കിൽ പണയം എന്നതിന്റെ പ്രത്യേകവിശേഷം, അതിൽ, അതിന്മേലുള്ള ഉട മാവകാശത്തെ ഒരിക്കലും ഇല്ലാതാക്കുവാൻ പാടില്ലാത്തതാക്കുന്ന തും സ്വയമായി വീണ്ടെടുപ്പിക്കുന്നതും സഹജവുമായ നിയമതത്വം അടങ്ങിയിരിക്കുന്നുവെന്നതാകുന്നു. ജന്മക്കാർ കാണസംഖ്യ എ ന്ന മുതൽ പലിശകൂടാതെ മടക്കിക്കൊടുത്താൽ എപ്പോഴെങ്കിലും വീണ്ടെടുപ്പാനുള്ള മുഖ്യാവകാശത്തെ എല്ലായ്പോഴും അധീനത്തി ൽ വച്ചിട്ടുണ്ട്. അവധികളിലുള്ള പൊളിച്ചെഴുത്തുകൊണ്ടും അതോടുകൂടി ഉണ്ടാവുന്ന കിഴിവുകൊണ്ടും കാലക്രമം കൊണ്ടു ഭൂമി പണയത്തിൽ നിന്നു വിട്ടു ൠണബാദ്ധ്യതകൾ തീൎന്നു ജന്മക്കാരുടെ പിന്തുടൎച്ചക്കാരിൽ തന്നെ തിരിയേവന്നു ചേരുന്നു".

മിസ്റ്റർ ഗ്രീംസ്സ് 1822-ൽ താഴേപറയുംപ്രകാരം എഴുതിയി രിക്കുന്നു. "പണയം വാങ്ങിയാളുടെ അഭിപ്രായത്തിന്നു വിരോ ധമായി പണയം കൊടുത്താൾ തന്റെ ഇഷ്ടപ്രകാരം പണയസം ഖ്യ മടക്കിക്കൊടുക്കുന്നതായാൽ സാക്ഷിക്കുള്ള കിഴിവുചെയ്യാതെ മുഴുവൻസംഖ്യ മടക്കിക്കൊടുക്കേണ്ടതും, പണയം വാങ്ങിയാൾ മൂ ന്നുകൊല്ലമെങ്കിലും ഭൂമി കൈവശം വെച്ചിട്ടില്ലെങ്കിൽ പണയം കൊടുത്താൾ വാങ്ങീട്ടുള്ള ഒപ്പവകാശം, തൂശി ഇതുകളെക്കൂ ടി മടക്കിക്കൊടുക്കേണ്ടതുമാണ്".

1856 ആഗസ്തമാസം 5-ാം൹ത്തെ സദർ അദാലത്തുക ച്ചേരിനടവടികളിൽ, കാണത്തേയും, അതിനോടു സംബന്ധമു ള്ള കുടിയായ്മകളേയും വീണ്ടെടുപ്പാൻ പാടുള്ള പണയങ്ങളായി പറഞ്ഞിരിക്കുന്നു.

10. ഇതുകളെക്കൊണ്ടു, ജന്മികൾക്കു കുടിയാന്മാരെ ഒഴി പ്പിപ്പാനും മേച്ചാൎത്തുകൊടുപ്പാനുമുള്ള അവകാശം നിൎവ്വിവാദമായി[ 3 * ]



























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Smithavp എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Vijnapanam_-_Kochi_Janmi_sabha_1914.pdf/11&oldid=172268" എന്ന താളിൽനിന്ന് ശേഖരിച്ചത്