ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
10


തെളിയുന്നുണ്ടെങ്കിലും, അയൽദേശമായ ബ്രിട്ടീഷ് മലബാറിൽ ജന്മികളുടെ ഒഴിപ്പിപ്പാനുള്ള അവകാശത്തെ ഇല്ലാതാക്കുവാൻ താഴേകാണിക്കുന്ന വിധത്തിലുള്ള അനേകം ശ്രമങ്ങൾ ചെയ്കയുണ്ടായിട്ടുണ്ട്. എന്നാൽ അവയെല്ലാം അവസാനത്തിൽ നിഷ്ഫലങ്ങളായി പരിണമിച്ചു.

11. കൊച്ചിഗവൎമ്മേണ്ടിനെ ജന്മികുടിയാൻ കമീഷനേൎപ്പെടുത്തുന്ന കാര്യത്തിൽ പ്രേരിപ്പിച്ച, കണയന്നൂർ താലൂക്കുകാരായ ചില കുടിയാന്മാരുടെ സങ്കടഹരജികളുടെ മാതിരിയിൽ 1881 ൽ മലബാറിലെ ചില കുടിയാന്മാരയച്ച സങ്കടഹരജികളുടെ ഫലമായിട്ട്, മദിരാശിഗവൎമ്മേണ്ട് അന്നത്തെ മലബാർ കലക്ടറായിരുന്ന മിസ്റ്റർ ലോഗനെ, മലബാറിലെ കുടിയായ്മാവകാശത്തേയും, അതിനെസംബന്ധിക്കുന്ന സംഗതികളെയും പൂൎണ്ണമായി അന്വേഷിപ്പാനായി ഒരു പ്രത്യേകകമ്മീഷനരായി നിയമിച്ചതു, പത്താം വകുപ്പിൽ പറഞ്ഞ ശ്രമങ്ങളിൽ ഒന്നാമത്തേതാകുന്നു. മിസ്റ്റർ ലോഗൻ 1882 ജൂൻമാസത്തിൽ അനേകം സ്വാഭിപ്രായങ്ങൾക്കു പുറമേ, മലബാറിലെ കുടിയാന്മാൎക്കു സ്ഥിരാവകാശം കൊടുപ്പാനുള്ള പ്രബലമായ ശിപാൎശി കൂടി അടങ്ങിയ, തന്റെ റിപ്പോൎട്ടിനെ അയച്ചുകൊടുത്തു. സൎക്കാരുദ്യോഗസ്ഥന്മാരും അല്ലാത്തവരുമായുള്ള യോഗ്യന്മാരുടെ അഭിപ്രായം അറിയുവാനായി 1883-ൽ ആ റിപ്പോൎട്ടുപ്രചാരപ്പെടുത്തുകയും, 1884 ജനവരി മാസത്തിൽ മേല്പറഞ്ഞ കാൎയ്യത്തെ മുഴുവനും ആലോചിച്ച് നിയമം ഉണ്ടാക്കേണ്ടുന്ന രീതിയെ ഗവൎമ്മേണ്ടിനുപദേശിപ്പാനായി സാർ, ടി. മാധവറാവുവാകുന്ന സഭാനാഥനോടു കൂടിയ ഒരു പ്രത്യേക കമ്മീഷൻ ഏൎപ്പെടുത്തുകയും ചെയ്തു. 1884 ജൂലായിമാസം 17-ാം൹ ഈ കമ്മീഷൻ അവരുടെ റിപ്പോൎട്ടിനേയും, "മലബാർ കുടിയായ്മബില്ലി"ന്റെ ഒരു പകൎപ്പിനേയും മദ്രാസ് ഗവൎമ്മേണ്ടിലേക്കയച്ചു കൊടുത്തു. ആ ബില്ലിലെ പ്രധാനമായ നി





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Smithavp എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Vijnapanam_-_Kochi_Janmi_sabha_1914.pdf/12&oldid=172269" എന്ന താളിൽനിന്ന് ശേഖരിച്ചത്